ഞങ്ങളുടെ മര്യാദയെ ദൗര്‍ബല്യമായി കാണരുത്;  വ്യോമാക്രമണത്തെ പിന്തുണച്ച് സച്ചിന്‍

ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, രഹാനെ, സുരേഷ് റെയ്‌ന, ചഹല്‍ എന്നിവരും വ്യോമസേനയുടെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ അഭിനന്ദിച്ച് മുന്നോട്ടു വന്നിരുന്നു
ഞങ്ങളുടെ മര്യാദയെ ദൗര്‍ബല്യമായി കാണരുത്;  വ്യോമാക്രമണത്തെ പിന്തുണച്ച് സച്ചിന്‍

പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ഇന്ത്യന്‍ സേന നല്‍കിയ തിരിച്ചടിയെ പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഞങ്ങള്‍ കാണിക്കുന്ന മര്യാദയെ ഞങ്ങളുടെ ദൗര്‍ബല്യമായി കാണരുത് എന്നാണ് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്. 

ലോക കപ്പില്‍ പാകിസ്ഥാനുമായി കളിക്കണം എന്ന നിലപാടെടുത്തതിന്റെ പേരില്‍ രാജ്യദ്രോഹിയാക്കി വരെയുള്ള ആക്ഷേപങ്ങള്‍ ഒരുവിഭാഗം ഉന്നയിക്കുമ്പോഴാണ് സച്ചിന്റെ ശക്തമായ വാക്കുകള്‍ വരുന്നത്. പാകിസ്ഥാനുമായി ലോക കപ്പില്‍ കളിക്കാതിരുന്ന് രണ്ട് പോയിന്റ് വെറുതെ കളയരുത്, പാകിസ്ഥാനെ ഇന്ത്യ കളിച്ച് തോല്‍പ്പിക്കുകയാണ് വേണ്ടത് എന്നാണ് സച്ചിന്‍ പറഞ്ഞത്. 

സച്ചിന് പുറമെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, രഹാനെ, സുരേഷ് റെയ്‌ന, ചഹല്‍ എന്നിവരും വ്യോമസേനയുടെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ അഭിനന്ദിച്ച് മുന്നോട്ടു വന്നിരുന്നു. ഭീരുക്കള്‍ക്ക് വ്യോമസേന ഉചിതമായ മറുപടി നല്‍കിയെന്നായിരുന്നു റെയ്‌ന ട്വിറ്ററില്‍ കുറിച്ചത്. തീവ്രവാദത്തിനെതിരെ അനിവാര്യമായ ഒരു സന്ദേശം വ്യോമസേന നല്‍കിയെന്നാണ് രഹാനെ കുറിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com