ഫോഗട്ട് സഹോദരിമാരുടെ പാരമ്പര്യം തെറ്റിച്ച് റിതു; റെസ്ലിങ് ഉപേക്ഷിച്ചു, ഇനി മാര്‍ഷ്യല്‍ ആര്‍ട്‌സ് 

മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സിലെ വമ്പന്മാരായ സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന EVOLVE MMA യുമായി റിതു കരാറില്‍ ഒപ്പുവെച്ചു.
ഫോഗട്ട് സഹോദരിമാരുടെ പാരമ്പര്യം തെറ്റിച്ച് റിതു; റെസ്ലിങ് ഉപേക്ഷിച്ചു, ഇനി മാര്‍ഷ്യല്‍ ആര്‍ട്‌സ് 

ഫോഗട്ട് സഹോദരിമാരിലെ മൂന്നാമന്‍ റെസ്ലിങ് മതിയാക്കുന്നു. പകരം മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ഒരുങ്ങുകയാണ് റിതു ഫോഗട്ട്. ഗീത, ബബിത, വിനേഷ് സഹോദരങ്ങളുടെ പാത തന്നെ പിന്തുണര്‍ന്ന് ഗോദയില്‍ രാജ്യത്തിന് മറ്റൊരു വാഗ്ദാനം ആയിരുന്നു റിതുവെങ്കിലും കരിയര്‍ മാറുവാന്‍ ഉറപ്പിച്ചിരിക്കുകയാണ് താരം. 

മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സിലെ വമ്പന്മാരായ സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന EVOLVE MMA യുമായി റിതു കരാറില്‍ ഒപ്പുവെച്ചു. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ലോക ചാമ്പ്യനാവുന്ന ആദ്യ ഇന്ത്യക്കാരിയാവുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് റിതു പറയുന്നു. 

റെസ്ലിങ് കരിയറില്‍ 2016ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ റിതു 48 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു. ആ വര്‍ഷം പ്രോ റെസ്ലിങ് ലീഗില്‍ ഏറ്റവും വിലകൂടിയ താരമായതും റിതുവാണ്. 36 ലക്ഷം രൂപയ്ക്കാണ് റിതുവിനെ ജയ്പൂര്‍ നിന്‍ജാസ് സ്വന്തമാക്കിയത്. 2017ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ റിതു, വേള്‍ഡ് അണ്ടര്‍ 23 റെസ്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരവുമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com