മലയാളി താരം ജോബി ജസ്റ്റിന്‍ ഐഎസ്എല്ലിലേക്ക്; വമ്പന്‍ പ്രതിഫലം മുന്നില്‍ വെച്ച് ക്ലബുകള്‍

കേരള പ്രീമിയര്‍ ലീഗില്‍ നിന്നാണ് ജോബിയെ ഈസ്റ്റ് ബംഗാള്‍ 2017ല്‍ സ്വന്തമാക്കുന്നത്
മലയാളി താരം ജോബി ജസ്റ്റിന്‍ ഐഎസ്എല്ലിലേക്ക്; വമ്പന്‍ പ്രതിഫലം മുന്നില്‍ വെച്ച് ക്ലബുകള്‍

2018-19 ഐലീഗ് സീസണിലെ തകര്‍പ്പന്‍ കളിയോടെ ഐഎസ്എല്‍ ടീമുകളുടെ നോട്ടപ്പുള്ളിയായി മലയാളി താരം ജോബി ജസ്റ്റിന്‍. അടുത്ത സീസണില്‍ ജോബി ഐഎസ്എല്‍ കളിക്കാന്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഐലീഗിലെ ഈ സീസണിലെ ടോപ് ഇന്ത്യന്‍ സ്‌കോററാണ് ജോബി. ഈസ്റ്റ് ബംഗാളിന് വേണ്ടി 16 മത്സരങ്ങളില്‍ നിന്ന് ജോബി 9 വട്ടം ഗോള്‍ വല കുലുത്തി. കൊല്‍ക്കത്ത ഡെര്‍ബിയില്‍ മോഹന്‍ ബഗാനെതിരെ രണ്ട് വട്ടവും ജോബി ഗോള്‍ നേടിയിരുന്നു. 

ഡിസംബര്‍ 16ന് നടന്ന കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളിന്റെ രണ്ടാം ഗോള്‍ നല്‍കിയ ജോബിയുടെ ഓവര്‍ഹെഡ് കിക്ക് ആരാധകരുടെ പ്രശംസ നേടിയിരുന്നു. മോഹന്‍ ബഗാനെതിരെ വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ ഒരു അസിസ്റ്റും ഒരു ഗോളും ജോബി തന്റെ പേരില്‍ ചേര്‍ത്തു. 

കഴിഞ്ഞ വര്‍ഷം ഈസ്റ്റ് ബംഗാളിന് വേണ്ടി ഇറങ്ങിയപ്പോള്‍ 9 കളിയില്‍ നിന്നും രണ്ട് ഗോള്‍ മാത്രം നേടാനാണ് ജോബിക്കായത്. എന്നാല്‍ കോച്ച് മെനെന്‍ഡെസിന് കീഴില്‍ ജോബി തകര്‍പ്പന്‍ കളി പുറത്തെടുത്തു. ഐഎസ്എല്‍ ക്ലബ് എടികെയുമായുള്ള ചര്‍ച്ചകളാണ് ജോബിക്ക് മുന്നില്‍ നില്‍ക്കുന്നത്. 

50 ലക്ഷം മുതല്‍ 1.5 കോടി വരെ ആയേക്കാം ജോബിയുടെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. കേരള പ്രീമിയര്‍ ലീഗില്‍ നിന്നാണ് ജോബിയെ ഈസ്റ്റ് ബംഗാള്‍ 2017ല്‍ സ്വന്തമാക്കുന്നത്. എന്നാല്‍ മികച്ച കളി പുറത്തെടുത്തിട്ടും ജോബിക്ക് ഇന്ത്യന്‍ ടീമില്‍ ഇടം നല്‍കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com