വിചിത്രമായ പുറത്താവല്‍ വീണ്ടും, ലെഗ് ഫീല്‍ഡറുടെ തല തകരാതിരുന്നതിന്റെ ആശ്വാസത്തില്‍ ക്രിക്കറ്റ് ലോകം

ബാറ്റ്‌സ്മാന്‍ കിടിലന്‍ പുള്‍ ഷോട്ടിന് ശ്രമിച്ചു. പക്ഷേ ലെഗ് ഫീല്‍ഡറുടെ തലയ്ക്ക് നേരെയാണ് പന്ത് എത്തിയത്
വിചിത്രമായ പുറത്താവല്‍ വീണ്ടും, ലെഗ് ഫീല്‍ഡറുടെ തല തകരാതിരുന്നതിന്റെ ആശ്വാസത്തില്‍ ക്രിക്കറ്റ് ലോകം

വിചിത്രമായ രീതിയില്‍ ഔട്ടായി ബാറ്റ്‌സ്മാന് മടങ്ങേണ്ടി വരുന്നത് ക്രിക്കറ്റില്‍ പലവട്ടം നമ്മള്‍ കണ്ടുകഴിഞ്ഞു. അക്കൂട്ടത്തിലേക്ക് മറ്റൊന്ന് കൂടി. ഓസ്‌ട്രേലിയന്‍ ടൂര്‍ണമെന്റായ ഷെഫീല്‍ഡ് ഷീല്‍ഡിലാണ് സംഭവം. 

ബാറ്റ്‌സ്മാന്‍ കിടിലന്‍ പുള്‍ ഷോട്ടിന് ശ്രമിച്ചു. പക്ഷേ ലെഗ് ഫീല്‍ഡറുടെ തലയ്ക്ക് നേരെയാണ് പന്ത് എത്തിയത്. ലെഗ് ഫീല്‍ഡര്‍ക്ക് ക്യാച്ചെടുക്കാനായില്ല. പക്ഷേ ബാറ്റ്‌സ്മാന്റെ ഭാഗ്യക്കേട് അവിടേയും നിന്നില്ല. ലെഗ് ഫീല്‍ഡറുടെ ഹെല്‍മറ്റില്‍ കൊണ്ട് ഉയര്‍ന്നു പൊങ്ങിയ പന്തിന് നേര്‍ക്ക് ബൗളറും വിക്കറ്റ് കീപ്പറുമെല്ലാം ഓടിയെത്തി. 

ഒടുവില്‍ ബൗളറുടെ കൈകളില്‍ പന്ത് ഭദ്രമായതോടെ ബാറ്റ്‌സ്മാന് തിരികെ നടക്കേണ്ടി വന്നു. ന്യൂ സൗത്ത് വേല്‍സ്- വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ മത്സരത്തിന് ഇടയിലായിരുന്നു സംഭവം. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ബാറ്റ്‌സ്മാന്‍ കാര്‍ട്ട്‌റൈറ്റ് ആ സമയം 45 പന്തില്‍ നിന്നും മൂന്ന് റണ്‍സ് മാത്രം എടുത്തു നില്‍ക്കുന്നു. ആ സമയമാണ് വിചിത്രമായ പുറത്താവല്‍ വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com