ഉയര്‍ത്തിയടിച്ചാല്‍ പറ പറക്കും, ബാറ്റ്‌സ്മാനെ തെറ്റിദ്ധരിപ്പിച്ച് മാജിക്‌ഒളിപ്പിച്ച ചിന്നസ്വാമി സ്റ്റേഡിയം

കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്ത് കളിക്കാന്‍ ബാറ്റ്‌സ്മാന്‍മാരെ പ്രകോപിപ്പിക്കുന്ന പിച്ച്
ഉയര്‍ത്തിയടിച്ചാല്‍ പറ പറക്കും, ബാറ്റ്‌സ്മാനെ തെറ്റിദ്ധരിപ്പിച്ച് മാജിക്‌ഒളിപ്പിച്ച ചിന്നസ്വാമി സ്റ്റേഡിയം

സമുദ്ര നിരപ്പില്‍ നിന്നും 3000 അടി മുകളിലാണ്‌ ചിന്നസ്വാമി സ്റ്റേഡിയം, ജോഹന്നാസ്ബര്‍ഗിലേത് പോലെ. പിച്ച് നിര്‍മിച്ചിരിക്കുന്നത് കറുത്ത മണ്ണ് കൊണ്ടും. കൃത്യമായി കണക്ട് ചെയ്ത് പന്ത് ഉയര്‍ന്നു പോയാല്‍ വായുവില്‍ പന്ത് കൂടുതല്‍ സമയം നില്‍ക്കുന്നു, കാറ്റിന്റെ അഭാവത്തില്‍ പന്ത് കൂടുതല്‍ ദൂരം പോവുകയും ചെയ്യുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തെ കുറിച്ച് റോബിന്‍ ഉത്തപ്പ പറയുന്നത് ഇങ്ങനെയാണ്. 

രണ്ടാം ട്വന്റി20യില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ബാറ്റിങ് വെടിക്കെട്ട് തന്നെ പ്രതീക്ഷിക്കാം ആരാധകര്‍ക്ക്. ബാറ്റ്‌സ്മാന്‍മാരെ തുണയ്ക്കുന്ന പിച്ചാണ് ഇവിടെ. കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്ത് കളിക്കാന്‍ ബാറ്റ്‌സ്മാന്‍മാരെ പ്രകോപിപ്പിക്കുന്ന പിച്ച്. 

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 205 റണ്‍സ് വിജയ ലക്ഷ്യം ഇവിടെ ചെന്നൈ മറികടന്നിരുന്നു. അന്ന് 33 സിക്‌സുകളാണ് ചിന്നസ്വാമിയില്‍ വിരിഞ്ഞത്. ബാംഗ്ലൂര്‍ 16 സിക്‌സും, ചെന്നൈ 17 സിക്‌സും. ചിന്നസ്വാമിയിലേത് വലിയ സ്റ്റേഡിയമല്ല, ചെറുതുമല്ല. 70-71 മീറ്ററാണ് ബൗണ്ടറിയിലേക്കുള്ള ദൈര്‍ഘ്യം. എന്നിട്ടും പന്ത് ബൗണ്ടറി ലൈന്‍ തൊടാതെ പറക്കുന്നു. 

കറുത്ത മണ്ണില്‍ ഒരുങ്ങുന്ന പിച്ച് മികച്ച ബാറ്റിങ് ട്രാക്ക് ഒരുക്കുന്നു. ടെസ്റ്റ് മത്സരം ഈ പിച്ചില്‍ ഒരു ദിവസം പിന്നിടുമ്പോള്‍ ദുഷ്‌കരമാവുമെങ്കിലും ട്വന്റി20യിലും ഏകദിനത്തിലും ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുയോജ്യമാണ് പിച്ച്. സ്‌റ്റേഡിയത്തിന്റെ നിര്‍മാണ ഘടനയും ബാറ്റ്‌സ്മാന്‍മാരുടെ ആത്മവിശ്വാസം കൂട്ടുന്നതാണ്. 

ബൗണ്ടറി ലൈനിന് തൊട്ടുപിന്നിലായിട്ടാണ് ഗ്യാലറിയിലെ സീറ്റുകള്‍. ഇത് ദൈര്‍ഘ്യം കുറഞ്ഞ ബൗണ്ടറി ഏരിയയായി തോന്നിക്കുമെന്നാണ് ജയദേവ് ഉനദ്ഖട്ട് പറയുന്നത്. അപ്രതീക്ഷിത ബൗണ്‍സുകള്‍ പിച്ചില്‍ നിന്നും വരില്ല. പക്ഷേ ബാറ്റ്‌സ്്മാന് പോസിറ്റീവ് ഫീല്‍ തരുന്ന ബൗണ്‍സുകള്‍ ലഭിക്കും. 

ചിന്നസ്വാമി ബാറ്റ്‌സ്മാന്‍മാര്‍ക്ക് വേണ്ടിയുള്ള പിച്ചാണെങ്കിലും പേസര്‍മാര്‍ക്കും ആനുകൂല്യം നേടാം. അത് സംഭവിച്ചിട്ടുള്ളത് വിരളമായി മാത്രമാണ്. ടെസ്റ്റ് മത്സരത്തിന്റെ ലെങ്ത്തില്‍, തുടക്കത്തിലെ വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com