കോഹ്‌ലിക്ക് റെക്കോഡ്; ഓസ്‌ട്രേലിയയ്ക്ക് 191 റണ്‍സ് വിജയലക്ഷ്യം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു
കോഹ്‌ലിക്ക് റെക്കോഡ്; ഓസ്‌ട്രേലിയയ്ക്ക് 191 റണ്‍സ് വിജയലക്ഷ്യം

ചെന്നൈ: ഓസീസിനെതിരായ നിര്‍ണായക ട്വന്റി ട്വന്റിയില്‍ ഇന്ത്യയ്ക്ക മികച്ച സ്‌കോര്‍.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. ട്വന്റി ട്വന്റി കരിയറിലെ 20-ാം അര്‍ധസെഞ്ചുറിയുമായി വരവറിയിച്ച വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

38 പന്തുകള്‍ നീണ്ട ഇന്നിങ്‌സില്‍ രണ്ടു ബൗണ്ടറിയും ആറു സിക്‌സും സഹിതം കോഹ്‌ലി 72 റണ്‍സ് നേടി. ട്വന്റി20യില്‍ ഇതോടെ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ നേടിയ താരമെന്ന രോഹിത് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പമെത്തി കോഹ്‌ലി. ഇരുവര്‍ക്കും ഇപ്പോള്‍ 20 അര്‍ധസെഞ്ചുറികള്‍ വീതമുണ്ട്. കഴിഞ്ഞ മല്‍സരത്തില്‍ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരില്‍ കടുത്ത വിമര്‍ശനം നേരിട്ട ധോണി 23 പന്തില്‍ മൂന്നു വീതം ബൗണ്ടറിയും സിക്‌സും സഹിതം 40 റണ്‍സുമായി മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറിലാണ് ധോണി ഔട്ടായത്. 

നേരത്തെ, തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും തകര്‍ത്തടിച്ച് ഉജ്വല തുടക്കം സമ്മാനിച്ച ലോകേഷ് രാഹുലാണ് മികച്ച സ്‌കോറിലേക്കുള്ള കുതിപ്പില്‍ ഇന്ത്യയ്ക്ക് ആവേശം സമ്മാനിച്ചത്. 26 പന്തില്‍ മൂന്നു ബൗണ്ടറിയും നാലു സിക്‌സും സഹിതം 47 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം

 ഓപ്പണിങ് വിക്കറ്റില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ലോകേഷ് രാഹുല്‍-ശിഖര്‍ ധവാന്‍ സഖ്യം നല്‍കിയ മികച്ച തുടക്കം, അഞ്ചാം വിക്കറ്റില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത് കോഹ്‌ലി-ധോണി സഖ്യം പരിസമാപ്തിയിലെത്തിച്ചു.ബാറ്റിങ് നിര പരാജയപ്പെട്ട ആദ്യ ട്വന്റി20യില്‍ മൂന്നു വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്നു ജയിച്ചാല്‍ പരമ്പര സമനിലയിലാക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com