തുറന്നടിച്ച് രഹാനെ; പൊസിഷന്‍ മാറ്റിയത് ടീമിന് വേണ്ടി, ലോക കപ്പ് കളിക്കാന്‍ അര്‍ഹതയുണ്ട്

ബാറ്റ് സംസാരിക്കട്ടേ എന്നാണ് എപ്പോഴും കരുതുന്നത്, പക്ഷേ ചില സമയത്ത് നമ്മള്‍ സത്യം തുറന്നു പറയണം എന്നും രഹാനെ
തുറന്നടിച്ച് രഹാനെ; പൊസിഷന്‍ മാറ്റിയത് ടീമിന് വേണ്ടി, ലോക കപ്പ് കളിക്കാന്‍ അര്‍ഹതയുണ്ട്

ലോക കപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഇടംപിടിക്കുവാനുള്ള അര്‍ഹത തനിക്കുണ്ടെന്ന് അജങ്ക്യാ രഹാനെ. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഞാന്‍ അഗ്രസീവാണ് എങ്കിലും നാണംകുണുങ്ങിയുമാണ്. ബാറ്റ് സംസാരിക്കട്ടേ എന്നാണ് എപ്പോഴും കരുതുന്നത്, പക്ഷേ ചില സമയത്ത് നമ്മള്‍ സത്യം തുറന്നു പറയണം എന്നും രഹാനെ പറയുന്നു. 

ടീമിനാണ് പ്രഥമ പരിഗണന. മാനേജ്‌മെന്റിന്റേയും സെലക്ടര്‍മാരുടേയും തീരുമാനത്തേയും ഞാന്‍ ബഹുമാനിക്കുന്നു. തുടര്‍ന്നും ആ ബഹുമാനം ഉണ്ടാവും. പക്ഷേ എല്ലാത്തിനും ഒടുവില്‍ നമ്മുടെ പ്രകടനം അംഗീകരിക്കപ്പെടുന്നുണ്ട് എന്നതാണ് പ്രധാനം. ടീമിന് വേണ്ട വിധത്തിലാണ് ഞാന്‍ എന്നും കളിച്ചിട്ടുള്ളത്. അപ്പോള്‍ എനിക്ക് കൂടുതല്‍ അവസരം ലഭിക്കുവാനുള്ള അര്‍ഹതയുണ്ട്. അത് മാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നതെന്നും രഹാനെ പറയുന്നു. 

ഞാന്‍ നന്നായി കളിക്കുന്നു എന്ന് തന്നെയാണ് എന്റെ വിശ്വാസം. കഴിഞ്ഞ മൂന്നോ നാലോ പരമ്പരകള്‍ പരിഗണിച്ചാല്‍ എന്റെ ബാറ്റിങ് ശരാശരി 45നും 50നും മധ്യേയാണെന്ന് കാണാം. എന്നിട്ടും ഞാന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നെ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ കളിച്ച ഞാന്‍ നന്നായി കളിച്ചു എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. വ്യക്തിപരമായ നേട്ടങ്ങളെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. 

ഓസ്‌ട്രേലിയയിലും വിന്‍ഡിസിലും ഓപ്പണറായി ഞാന്‍ തിളങ്ങി. പക്ഷേ സൗത്ത് ആഫ്രിക്കയില്‍, ഞാന്‍ നാലാം നമ്പറിലാണ് ഇണങ്ങുന്നത് എന്നാണ് മാനേജ്‌മെന്റ് കണ്ടെത്തിയത്. നിങ്ങളുടെ താത്പര്യം പോലെ എന്നാണ് ഞാന്‍ മാനേജ്‌മെന്റിനോട് പറഞ്ഞത്. ടീമിന്റെ ആവശ്യത്തിനായിരുന്നു അവിടെ പരിഗണനയെന്നും രഹാനെ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com