പാട്ട് പാടി, കേക്ക് മുറിച്ച്, സര്‍പ്രൈസ് സമ്മാനവുമായി കോഹ് ലി എത്തി; സുരക്ഷാ ജീവനക്കാരന്റെ ജന്മദിനാഘോഷം

തന്റെ സുരക്ഷ ജീവനക്കാരന്റെ ജന്മദിനാഘോഷത്തിന് ഒപ്പം ചേര്‍ന്നാണ് കോഹ് ലി ആരാധകരുടെ കയ്യടി വാങ്ങുന്നത്
പാട്ട് പാടി, കേക്ക് മുറിച്ച്, സര്‍പ്രൈസ് സമ്മാനവുമായി കോഹ് ലി എത്തി; സുരക്ഷാ ജീവനക്കാരന്റെ ജന്മദിനാഘോഷം

സ്‌റ്റേഡിയത്തിനകത്തും പുറത്തും കാത്ത് നില്‍ക്കുന്ന ആരാധകര്‍ക്കടുത്തേക്ക് എത്തി ഓട്ടോഗ്രാഫ് നല്‍കിയും സെല്‍ഫിയെടുത്തും അവരെ സന്തോഷിപ്പിക്കാറുണ്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. ഇപ്പോള്‍, തന്റെ സുരക്ഷ ജീവനക്കാരന്റെ ജന്മദിനാഘോഷത്തിന് ഒപ്പം ചേര്‍ന്നാണ് കോഹ് ലി ആരാധകരുടെ കയ്യടി വാങ്ങുന്നത്. 

തന്റെ സുരക്ഷാ ജീവനക്കാരില്‍ ഒരാളായ ഫയ്‌സല്‍ ഖാന്റെ ജന്മദിനമാണ് കോഹ് ലി ആഘോഷിച്ചത്. കയ്യടിച്ച്, ബെര്‍ത്‌ഡേ പാട്ട് പാടി, കേക്ക് കഴിച്ച് കോഹ് ലി, സമ്മാനവും കയ്യില്‍ കരുതിയിരുന്നു. ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. 

കളിയിലേക്ക് വരുമ്പോള്‍, ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര നഷ്ടപ്പെടുത്താതിരിക്കുകയാണ് കോഹ് ലിക്ക് മുന്നിലുള്ള ലക്ഷ്യം. ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്പരയും പിടിക്കാന്‍ ഇന്ത്യക്കായിരുന്നില്ല. അതിന് മുന്‍പ് നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലും ഇന്ത്യയ്ക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Viral Bhayani (@viralbhayani) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com