കോഹ് ലിയുടെ പ്രിയപ്പെട്ടതായിരുന്ന ഓഡി ആര്‍8വി10, ഇപ്പോള്‍ പൊടിപിടിച്ച് പൊലീസ് സ്റ്റേഷനില്‍

പാപ്പരാസികള്‍ നിരവധി വട്ടം കോഹ് ലി ഓഡി ആര്‍8വി10ല്‍ പറക്കുന്നത് ഒപ്പിയെടുത്തിട്ടുമുണ്ട്
കോഹ് ലിയുടെ പ്രിയപ്പെട്ടതായിരുന്ന ഓഡി ആര്‍8വി10, ഇപ്പോള്‍ പൊടിപിടിച്ച് പൊലീസ് സ്റ്റേഷനില്‍

ഒരിക്കല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ പ്രിയപ്പെട്ടതായിരുന്നു ഓഡി ആര്‍8വി10. ദിവസേനയുള്ള യാത്രകള്‍ക്ക് കോഹ് ലി ഉപയോഗിച്ചിരുന്നത് അതായിരുന്നു. പാപ്പരാസികള്‍ നിരവധി വട്ടം കോഹ് ലി ഓഡി ആര്‍8വി10ല്‍ പറക്കുന്നത് ഒപ്പിയെടുത്തിട്ടുമുണ്ട്. പക്ഷേ ആ വെള്ള സ്‌പോര്‍ട്‌സ് കാര്‍ ഇപ്പോള്‍ പൊടിപിടിച്ച് മുംബൈ പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലുണ്ട്. അതെങ്ങിനെ അവിടെ എത്തിയെന്നല്ലേ? 

ഓഡി ക്യു7,ആര്‍എസ്5, ആര്‍എസ്6, എ8 എല്‍, ആര്‍8 വി10 എല്‍എംഎക്‌സ് എന്നിങ്ങനെ ആഡംബര കാറുകള്‍ സ്വന്തമാക്കിയ കോഹ് ലി ഓഡി ആര്‍8വി10നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഒരു സമയം കോഹ് ലി തന്റെ യാത്രകള്‍ക്കെല്ലാം തിരഞ്ഞെടുത്തിരുന്ന കാര്‍ അങ്ങിനെ രണ്ട് വര്‍ഷം മുന്‍പ് കോഹ് ലി വിറ്റു. 

വാങ്ങിയ വിലയുടെ നാലില്‍ ഒന്നിനായിരുന്നു വില്‍പ്പന. സാഗര്‍ താക്കര്‍ എന്ന വ്യക്തിയാണ് കോഹ് ലിയുടെ പക്കല്‍ നിന്നും കാര്‍ വാങ്ങിയത്. എന്നാല്‍ തട്ടിപ്പ് കേസില്‍ പെട്ട് ഇയാള്‍ ഒളിവില്‍ പോയതോടെ മുംബൈ പൊലീസ് ഈ കാര്‍ കസ്റ്റഡിയിലെടുത്തു. 

കോഹ് ലിയുടെ പ്രിയപ്പെട്ട കാറിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ആരാധകരും പ്രതികരിക്കുകയാണ്. ഇത്രയും വിലകൂടിയ കാര്‍ വെറുതെയിട്ട് നശിപ്പിക്കുന്നതിനെതിരെയാണ് ആരാധകരുടെ രോക്ഷം. ഇങ്ങനെ വരുന്ന കാറുകള്‍ ലേലത്തില്‍ വയ്ക്കുകയാണ് വേണ്ടതെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com