ട്വന്റി20 റാങ്കിങ്; ആദ്യ പത്തില്‍ ഒരു ഇന്ത്യക്കാരന്‍ മാത്രം, ധോനിക്കും കോഹ് ലിക്കും നേട്ടം

വിശാഖപട്ടണത്ത് 47 റണ്‍സും, ബംഗളൂരുവില്‍ 50 റണ്‍സും രാഹുല്‍ സ്‌കോര്‍ ചെയ്തിരുന്നു
ട്വന്റി20 റാങ്കിങ്; ആദ്യ പത്തില്‍ ഒരു ഇന്ത്യക്കാരന്‍ മാത്രം, ധോനിക്കും കോഹ് ലിക്കും നേട്ടം

ഫോം വീണ്ടെടുത്ത കെ.എല്‍.രാഹുലിന് ഐസിസി റാങ്കിങ്ങിലും മുന്നേറ്റം. ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും രാഹുലാണ്. നാല് സ്ഥാനങ്ങള്‍ മുന്നിലേക്ക് കയറി 726 പോയിന്റോടെ ആറാമതാണ് രാഹുല്‍ ഇപ്പോള്‍. 

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ട്വന്റി20യിലും ഭേദപ്പെട്ട കളി പുറത്തെടുത്തതാണ് രാഹുലിന് തുണയായത്. വിശാഖപട്ടണത്ത് 47 റണ്‍സും, ബംഗളൂരുവില്‍ 50 റണ്‍സും രാഹുല്‍ സ്‌കോര്‍ ചെയ്തിരുന്നു. ധോനിക്കും കോഹ് ലിക്കും ട്വന്റി20 റാങ്കിങ്ങില്‍ നേരിയ നേട്ടമുണ്ട്. ഏഴ് സ്ഥാനം മുന്നോട്ടു കയറി ധോനി 56ാമതും, രണ്ട് സ്ഥാനങ്ങള്‍ മുന്നോട്ടു കയറി കോഹ് ലി 17ാമതുമാണ്. 

ബൗളര്‍മാരില്‍ കുല്‍ദീപ് രണ്ട് സ്ഥാനങ്ങള്‍ പിന്നിലേക്ക് പോയി ഇപ്പോള്‍ നാലാം സ്ഥാനത്താണ്. പേസര്‍ ബൂമ്ര 12 സ്ഥാനങ്ങള്‍ മുന്നിലേക്ക് കയറി 15ാം റാങ്കിലേക്കെത്തി. ക്രുനാല്‍ പാണ്ഡ്യ 18 സ്ഥാനങ്ങള്‍ കയറി കരിയര്‍ ബെസ്റ്റായ 43ലേക്കും എത്തി. ഇന്ത്യയ്‌ക്കെതിരെ തകര്‍ത്തടിച്ച മാക്‌സ്വല്‍ ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തി. 

അഫ്ഗാനിസ്ഥാന്റെ ഹസ്‌റത്തുള്ളയാണ് കൂടുതല്‍ നേട്ടം കൊയ്തത്. അയര്‍ലാന്‍ഡിനെതിരായ ട്വന്റി20യിലെ 162 റണ്‍സ് നേടിയ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ 31 സ്ഥാനം മുന്നിലേക്ക് കയറി ഹസ്‌റത്തുള്ള ഏഴാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പര നഷ്ടപ്പെട്ടുവെങ്കിലും ടീം റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം ഇന്ത്യ നിലനിര്‍ത്തി. ഓസ്‌ട്രേലിയയാവട്ടെ സൗത്ത് ആഫ്രിക്കയേയും, ഇംഗ്ലണ്ടിനേയും മറികടന്ന് മൂന്നാം സ്ഥാനത്തേക്കെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com