തകര്‍പ്പന്‍ കളിയുമായി കേരളം വീണ്ടും; നാഗാലാന്‍ഡിനെതിരെ പത്ത് വിക്കറ്റ് ജയം, ഇനി ജാര്‍ഖണ്ഡിനെ വീഴ്ത്തണം

ഗ്രൂപ്പ് എയില്‍ അഞ്ച് കളിയില്‍ നിന്നും നാല് ജയവും ഒരു തോല്‍വിയുമായി രണ്ടാം സ്ഥാനത്താണ് കേരളം. ഒന്നാമതുള്ള ജാര്‍ഖണ്ഡിനും രണ്ടാമതുള്ള കേരളത്തിനും 16 പോയിന്റ് വീതമുണ്ട്
തകര്‍പ്പന്‍ കളിയുമായി കേരളം വീണ്ടും; നാഗാലാന്‍ഡിനെതിരെ പത്ത് വിക്കറ്റ് ജയം, ഇനി ജാര്‍ഖണ്ഡിനെ വീഴ്ത്തണം

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് വീണ്ടും ജയം. നാഗാലാന്‍ഡിനെ കേരളം പത്ത് വിക്കറ്റിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത നാഗാലാന്‍ഡിനെ 103 റണ്‍സിന് പുറത്താക്കിയ കേരളം 12.2 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ ജയം പിടിച്ചു. 

ഓപ്പണര്‍മാരായ വിഷ്ണു വിനോദും, രോഹനും അര്‍ധ സെഞ്ചുറി നേടിയാണ് കേരളത്തിനെ വീണ്ടും ജയത്തിലേക്ക് എത്തിച്ചത്. 38 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് വിഷ്ണു 53 റണ്‍സ് എടുത്തത്. രോഹന്‍ 36 പന്തില്‍ എട്ട് ഫോറുകളുടെ അകമ്പടിയോടെ 51 റണ്‍സ് എടുത്തു. 

ടൂര്‍ണമെന്റിലെ കേരളത്തിന്റെ നാലാം ജയമാണ് ഇത്. അഞ്ച് കളികളില്‍ കേരളം തോറ്റത് ഒന്നില്‍ മാത്രം. ഡല്‍ഹിയോടായിരുന്നു അത്. ബൗളിങ് മികവ് തന്നെയാണ് സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്. കേരളത്തിനെതിരെ വലിയ സ്‌കോര്‍ കണ്ടെത്താന്‍ എതിരാളികള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. കേരളത്തിനെതിരെ ടീമുകള്‍ നേടിയ സ്‌കോറുകള്‍ ഇങ്ങനെ, 

മണിപ്പൂര്‍- 103/7(20)
ആന്ധ്ര- 152/10(19.4)
ഡല്‍ഹി-140/3(18.3)
ജമ്മു-65/10(14.2)
നാഗാലാന്‍ഡ്-103/8(20)

ഗ്രൂപ്പ് എയില്‍ അഞ്ച് കളിയില്‍ നിന്നും നാല് ജയവും ഒരു തോല്‍വിയുമായി രണ്ടാം സ്ഥാനത്താണ് കേരളം. ഒന്നാമതുള്ള ജാര്‍ഖണ്ഡിനും രണ്ടാമതുള്ള കേരളത്തിനും 16 പോയിന്റ് വീതമുണ്ട്. എന്നാല്‍ റണ്‍റേറ്റിന്റെ നേരിയ മുന്‍തൂക്കത്തില്‍ ജാര്‍ഖണ്ഡ് ഒന്നാം സ്ഥാനം പിടിക്കുന്നു.ജാര്‍ഖണ്ഡാണ് കേരളത്തിന്റെ അടുത്ത എതിരാളികള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com