ധോനിയെ ചൂണ്ടി കോഹ് ലി പറയുന്നത് എന്താണ്? ആ തന്ത്രം ധോനിയുടേത് തന്നെ!

ബംഗളൂരുവില്‍ നടന്ന രണ്ടാം ഏകദിനത്തിന് ഇടയില്‍ ധോനിക്ക് നേരെ വിരല്‍ ചൂണ്ടി ആഹ്ലാദിക്കുന്ന കോഹ് ലിയുടെ വീഡിയോയാണ് പുറത്തു വരുന്നത്
ധോനിയെ ചൂണ്ടി കോഹ് ലി പറയുന്നത് എന്താണ്? ആ തന്ത്രം ധോനിയുടേത് തന്നെ!

നായകനല്ലെങ്കിലും കളിക്കളത്തിലെ ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങളിലേക്ക് വരുമ്പോള്‍ ധോനിയുടെ സാന്നിധ്യം അവിടെയുണ്ടാകും. കോഹ് ലി നായക സ്ഥാനം ഏറ്റെടുത്തതിന് ശേഷം നിരവധി വട്ടം കളിക്കളത്തില്‍ ആരാധകര്‍ അത് കണ്ടു കഴിഞ്ഞു. ഇപ്പോള്‍, ബംഗളൂരുവില്‍ നടന്ന രണ്ടാം ഏകദിനത്തിന് ഇടയില്‍ ധോനിക്ക് നേരെ വിരല്‍ ചൂണ്ടി ആഹ്ലാദിക്കുന്ന കോഹ് ലിയുടെ വീഡിയോയാണ് പുറത്തു വരുന്നത്. 

ബിസിസിഐ തന്നെയാണ് വീഡിയോ ആരാധകരുമായി പങ്കുവയ്ക്കുന്നതും. വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയുള്ള ആഘോഷത്തില്‍ കോഹ് ലി ധോനിക്ക് നേരെ വിരല്‍ ചൂണ്ടുന്നതിലൂടെ ആ വിക്കറ്റ് വീണതിന് പിന്നിലെ തന്ത്രം ധോനിയുടേത് തന്നെയെന്നാണ് വ്യക്തമാകുന്നത്. 

നിര്‍ണായക ഘട്ടങ്ങളില്‍ പലപ്പോഴും ഇന്ത്യയ്ക്കായി ഫീല്‍ഡ് സെറ്റ് ചെയ്തത് ധോനിയാണെന്ന് ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ തന്നെ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. ലോക കപ്പിനായി ഇംഗ്ലണ്ടിലേക്ക് പറക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ ധോനി ഉറപ്പായും ഉണ്ടാവണം എന്ന് വാദിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന പോയിന്റും അതാണ്. ധോനിയുടെ തന്ത്രങ്ങള്‍ ടീമിന് തുണയാകും എന്നത്. 

തുടര്‍ച്ചയായി രണ്ടാം ട്വന്റി20 പരമ്പരയും ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും കോഹ് ലിക്കും ധോനിക്കും ഇടയിലെ ഈ നിമിഷം ആരാധകര്‍ക്കിടയില്‍ വൈറലായി കഴിഞ്ഞു. ഇപ്പോഴും ഇന്ത്യയുടെ ക്യാപ്റ്റന്‍ ധോനി തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com