പാകിസ്ഥാന്‍ നിങ്ങളുടെ ശത്രുവല്ല, എത്രമാത്രം ചോര ചിന്തണം അത് മനസിലാക്കാന്‍; ഇന്ത്യയോട് വസീം അക്രം

ഒരേ ശത്രുവിന് എതിരെയാണ് നമ്മള്‍ ഇരുവരും പോരാടുന്നത്. അത്  തിരിച്ചറിയാന്‍ ഇനി എത്രമാത്രം ചോര ചിന്തണമെന്നും അക്രം
പാകിസ്ഥാന്‍ നിങ്ങളുടെ ശത്രുവല്ല, എത്രമാത്രം ചോര ചിന്തണം അത് മനസിലാക്കാന്‍; ഇന്ത്യയോട് വസീം അക്രം

ഹൃദയത്തില്‍ വലിയ ഭാരവും പേറിയാണ് ഞാനിത് നിങ്ങളോട് പറയുന്നത്, പാകിസ്ഥാന്‍ ഇന്ത്യയുടെ ശത്രുവല്ല. നിങ്ങളുടെ ശത്രു തന്നെയാണ് ഞങ്ങളുടേയും ശത്രു. ഇന്ത്യ-പാക് ബന്ധം അതിര്‍ത്തി കടന്നുള്ള സൈനീക നീക്കങ്ങളിലേക്ക് നീങ്ങുമ്പോള്‍ പ്രതികരണവുമായി എത്തുകയാണ് പാക് മുന്‍ ക്രിക്കറ്റ് താരം വസീം അക്രം. 

ഒരേ ശത്രുവിന് എതിരെയാണ് നമ്മള്‍ ഇരുവരും പോരാടുന്നത്. അത്  തിരിച്ചറിയാന്‍ ഇനി എത്രമാത്രം ചോര ചിന്തണമെന്നും അക്രം ചോദിക്കുന്നു. തോളോട് തോള്‍ ചേര്‍ന്ന് നിന്നാല്‍ മാത്രമേ തീവ്രവാദം ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളുവെന്നും പാക് മുന്‍ പേസര്‍ ട്വിറ്ററില്‍ കുറിച്ചു. ഒരുമിച്ച് നമ്മള്‍ ജയിക്കും, യുദ്ധത്തിന് എതിരെ എന്നിങ്ങനെ ഹാഷ് ടാഗോടെയാണ് അക്രത്തിന്റെ ട്വീറ്റ്. 

പാകിസ്ഥാനെതിരെ നയതന്ത്രനീക്കം ശക്തമാക്കിയാണ് ഇന്ത്യയുടെ പുതിയ നീക്കങ്ങള്‍. പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദനെ വിട്ടുനില്‍കണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു കഴിഞ്ഞു. ഭീകരര്‍ക്കെതിരെ നടപടിയെടുക്കണം എന്ന് ജപ്പാനും, സൈനീക നടപടി പാടില്ലെന്ന് സൗദിയും പാകിസ്ഥാനോട് നിര്‍ദേശിച്ചിട്ടുണ്ട്.

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെതിരെ ലോക രാജ്യങ്ങള്‍ രംഗത്തെത്തുകയും  ചെയ്തു. മസൂറിനെ കരിമ്പട്ടികയില്‍ പെടുത്തണം എന്നും, സ്വത്തുക്കള്‍ മരവിപ്പിക്കണം എന്നും ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്ന ആവശ്യം ഇന്ത്യ ശക്തമായി ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് യുഎന്‍ രക്ഷാ സമിതിയില്‍ വന്‍ ശക്തികള്‍ ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com