വിക്കറ്റിന് പിന്നില്‍ ഞാനുണ്ടാവും, നിന്റെ കളി കാണട്ടേ; പന്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് ധോനി

ക്യാപ്റ്റന്‍ കൂളിന്റെ കൂള്‍നസെല്ലാം കളഞ്ഞ് ധോനിയുടെ ടീമിന് മുകളില്‍ പെയ്തിറങ്ങുമെന്ന് പറഞ്ഞായിരുന്നു പന്തിന്റെ വരവ്
വിക്കറ്റിന് പിന്നില്‍ ഞാനുണ്ടാവും, നിന്റെ കളി കാണട്ടേ; പന്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് ധോനി

ധോനിയെ വെല്ലുവിളിച്ച് എത്തി പന്താണ് ഐപിഎല്‍ പോരിന് തുടക്കമിട്ടത്. ക്യാപ്റ്റന്‍ കൂളിന്റെ കൂള്‍നസെല്ലാം കളഞ്ഞ് ധോനിയുടെ ടീമിന് മുകളില്‍ പെയ്തിറങ്ങുമെന്ന് പറഞ്ഞായിരുന്നു പന്തിന്റെ വരവ്. അതിന് ഇപ്പോള്‍ ധോനിയുടെ മറുപടി വരുന്നു. 

ഞാന്‍ അരങ്ങേറ്റം കുറിച്ച സമയത്ത് എന്റെ ചിന്തകളും ഇങ്ങനെയായിരുന്നു. വിക്കറ്റിന് പിന്നില്‍ ഞാന്‍ നിനക്ക് വേണ്ടി കാത്തിരിക്കുകയാണ് റിഷഭ് എന്നാണ് പന്തിനോട് ധോനി പറയുന്നത്. അവിടംകൊണ്ടും തീര്‍ന്നില്ല, ഞാന്‍ നിങ്ങള്‍ക്ക് കളി കാട്ടിത്തരാം എന്ന പന്തിന്റെ വെല്ലുവിളി ഏറ്റെടുത്ത്, കളിച്ച് പേരെടുക്കുവാനാണ് ധോനി മറുപടി നല്‍കിയത്. 

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഐപിഎല്‍ പ്രമോ വീഡിയോയിലാണ് ഇരുവരുടേയും പോര്‍വിളി. രണ്ട് വീഡിയോയും ഇതോടെ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. മാര്‍ച്ച് 23 മുതലാണ് ഐപിഎല്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ട്വന്റി20 മത്സരങ്ങളിലും പരാജയപ്പെട്ടാണ് പന്ത് കുട്ടിക്രിക്കറ്റ് പൂരം കളിക്കുവാനെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com