ഇതിഹാസങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ പ്ലേയിങ് ഇലവന്‍ നിര്‍ദേശിക്കേണ്ട അവസ്ഥ; സ്റ്റീവ് വോയെ പരിഹസിച്ച് ഗാംഗുലി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2019 12:56 PM  |  

Last Updated: 01st January 2019 12:56 PM  |   A+A-   |  

sourav-ganguly-waugh

നാലാം ടെസ്റ്റിനായുള്ള ഓസ്‌ട്രേലിയന്‍ ഇലവനെ തെരഞ്ഞെടുത്ത ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് വോയെ പരിഹസിച്ച് സൗരവ് ഗാംഗുലി. ആരോണ്‍ ഫിഞ്ചിന് പകരം ഷോണ്‍ മാര്‍ഷിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരണം എന്നിങ്ങനെയുള്ള മാറ്റങ്ങളുമായിട്ടായിരുന്നു സ്റ്റീവ് വോയുടെ പ്ലേയിങ് ഇലവന്‍. 

എന്നാല്‍. സെലക്ഷന്‍ പ്രക്രീയയുടെ ഭാഗമല്ലാത്ത ഒരാള്‍, പ്ലേയിങ് ഇലവന്‍ നിര്‍ദേശിക്കുന്നു എന്നത് തന്നെ ടീം ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോകുന്നു എന്നതിന് തെളിവാണെന്ന് ഗാംഗുലി പറഞ്ഞു. പ്ലേയിങ് ഇലവനെ നിര്‍ദേശിച്ചുള്ള സ്റ്റീവ് വോയുടെ അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത്, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അതിന്റെ ഏറ്റവും പരിതാപകരമായ അവസ്ഥയില്‍,  ഇതിഹാസങ്ങള്‍ക്ക് പ്ലേയിങ് ഇലവനെ ഇന്‍സ്റ്റഗ്രാമിലൂടെ നിര്‍ദേശിക്കേണ്ട അവസ്ഥ എന്നുമായിരുന്നു ഗാംഗുലി ട്വിറ്ററില്‍ കുറിച്ചത്. 

ഫിഞ്ചിനെ മാറ്റണം എന്നതിന് പുറമെ, നായകന്‍ പെയ്‌നിന് മുന്‍പ് നാലാമനായി ഹെഡ് ഇറങ്ങണം എന്നുമാണ് വോ പറയുന്നത്. ഫിഞ്ചിനെ പുറത്തിരുത്തണം എന്ന് റിക്കി പോണ്ടിങ്ങും പറഞ്ഞിരുന്നു. ലബുസ്‌ചേഞ്ചിനെ ഉള്‍പ്പെടുത്തണം എന്ന് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന നിര്‍ദേശം ഓസ്‌ട്രേലിയന്‍ ടീം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.