ക്രിസ്റ്റിയാനോയും ഫെഡററും ശിഖര്‍ ധവാനും മറ്റ് താരങ്ങളും പുതുവര്‍ഷത്തെ വരവേറ്റത് ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2019 11:05 AM  |  

Last Updated: 01st January 2019 11:05 AM  |   A+A-   |  

cristianoronaldo010119

ലോകമെങ്ങും പുതുവര്‍ഷാഘോഷത്തിലാണ്. പുതിയ സ്വപ്‌നങ്ങള്‍ നിറച്ച് ഒരു വര്‍ഷം കൂടി എത്തുമ്പോള്‍ കായിക താരങ്ങളും അവരുടേതായ രീതിയില്‍ പുതുവര്‍ഷത്തെ വരവേറ്റു. ചിലര്‍ കുടുംബത്തിനൊപ്പം ആഘോഷിച്ചപ്പോള്‍ ആരാധകര്‍ക്കൊപ്പമായിരുന്നു മറ്റ് ചിലര്‍. പുതുവര്‍ഷം പിറന്നപ്പോള്‍ കടന്നു പോയ 2018ന് നന്ദി പറയുകയാണ് മറ്റൊരു കൂട്ടര്‍.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ഭാര്യ അനുഷ്‌കയ്‌ക്കൊപ്പം സിഡ്‌നിയില്‍ ന്യൂ ഇയര്‍ ആഘോഷിച്ചാണ് ആരാധകര്‍ക്കും ആശംസയുമായി എത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനാവട്ടെ കഴിഞ്ഞ വര്‍ഷത്തെ നല്ല നിമിഷങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ ഷെയര്‍ ചെയ്താണ് പുതുവര്‍ഷത്തെ സ്വീകരിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Cristiano Ronaldo (@cristiano) on

റോജര്‍ ഫെഡററും, ഷറപ്പോവയും പുതുവത്സരാശംസ നേരുന്ന വീഡിയോയുമായി എത്തിയപ്പോള്‍, തന്റെ നേട്ടങ്ങളേയും കുടുംബത്തേയും സൗഹൃദങ്ങളേയും ചേര്‍ത്ത് നിര്‍ത്തുന്ന ഫോട്ടോയുമായിട്ടായിരുന്നു ജോക്കോവിച്ചിന്റെ വരവ്. പിബിഎല്ലില്‍ പങ്കെടുക്കുന്നതോടെ ലോക ബാഡ്മിന്റണ്‍ താരങ്ങളില്‍ പലരും ഇന്ത്യയിലാണ് പുതുവര്‍ഷം ആഘോഷിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dipa Karmakar (@dipakarmakarofficial) on

TAGS
new year