മലയാളികളുടെ ഫുട്‌ബോള്‍ ഭ്രാന്ത് അവര്‍ക്കുമറിയാം; ഇന്ത്യക്കാരോട് മലയാളത്തില്‍ നന്ദി പറഞ്ഞ് ബയേണ്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2019 10:08 AM  |  

Last Updated: 01st January 2019 10:08 AM  |   A+A-   |  

bayern65

പുതുവത്സരം പിറക്കുമ്പോള്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ സന്തോഷിപ്പിച്ചാണ് ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബായ ബയേണ്‍ മ്യൂണിക്കിന്റെ വരവ്. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 2018ല്‍ നല്‍കിയ പിന്തുണയ്ക്ക് ഇന്ത്യന്‍ ആരാധകരോട് നന്ദി പറഞ്ഞുള്ള പോസ്റ്റില്‍ മലയാളത്തില്‍ നന്ദി എന്ന് എഴുതിയതാണ് മലയാളി ഫുട്‌ബോള്‍ പ്രേമികളെ സന്തോഷിപ്പിക്കുന്നത്. 

ജര്‍മന്‍ വമ്പന്മാരുടെ സൂപ്പര്‍ താരങ്ങളുടെ ഫോട്ടോയ്‌ക്കൊപ്പം നന്ദി എന്നെഴുതിയായിരുന്നു ബയേണിന്റെ പോസ്റ്റ്. നന്ദി എന്ന് എഴുതിയത് കൊണ്ടും തീര്‍ന്നില്ല. മലയാളത്തില്‍ നന്ദി പറഞ്ഞതോടെ കമന്റുമായി എത്തിയ മലയാളികളോട് നന്ദി എന്ന് എഴുതിയത് ശരിയാണോ എന്നും ചോദിക്കുന്നുണ്ട് ബയേണ്‍. 

ബുണ്ടസ്ലീഗയിലെ നിലവിലെ ചാമ്പ്യന്മാര്‍ ഈ സീസണില്‍ രണ്ടാം സ്ഥാനത്താണ്. 17 കളിയില്‍ നിന്നും 36 പോയിന്റഉള്ള ബയേണ്‍ രണ്ടാമതും, 17 കളിയില്‍ നിന്നും 42 പോയിന്റുള്ള ബൊറൂസിയ ഡോര്‍ട്മുണ്ട് ഒന്നാം സ്ഥാനത്തുമാണ്.