കോഹ് ലിയെ നായകനാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയയും; 2018ലെ ഏകദിന ഇലവനില്‍ രോഹിത് ശര്‍മയും

2018ല്‍ 14 ഏകദിനങ്ങള്‍ കളിച്ച കോഹ് ലി 1,200 റണ്‍സാണ് 133 ബാറ്റിങ് ആവറേജില്‍ അടിച്ചെടുത്തത്
കോഹ് ലിയെ നായകനാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയയും; 2018ലെ ഏകദിന ഇലവനില്‍ രോഹിത് ശര്‍മയും

2018 കോഹ് ലിയുടെ വര്‍ഷമായിരുന്നു. പതിനൊന്ന് സെഞ്ചുറികളാണ് ഇന്ത്യന്‍ നായകന്‍ നേടിയത്. വര്‍ഷം അവസാനിപ്പിച്ചത് ഏകദിന, ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമതായും. വര്‍ഷം മുഴുവന്‍ തകര്‍ത്തു കളിച്ച ഇന്ത്യന്‍ നായകനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ തെരഞ്ഞെടുത്ത 2018ലെ ലോക ഏകദിന ഇലവനിലും നായകന്‍. 

2018ല്‍ 14 ഏകദിനങ്ങള്‍ കളിച്ച കോഹ് ലി 1,200 റണ്‍സാണ് 133 ബാറ്റിങ് ആവറേജില്‍ അടിച്ചെടുത്തത്. കോഹ് ലിയെ കൂടാതെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മയുമുണ്ട്. ഓപ്പണറായിട്ടാണ് രോഹിത് വരുന്നത്. 2018ല്‍ 19 മത്സരങ്ങളില്‍ നിന്നും 1,030 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. ബാറ്റിങ് ആവറേജ് 73.57. 

കുല്‍ദീപ് യാദവ്, ഭൂമ്ര എന്നിവരാണ് ഓസ്‌ട്രേലിയന്‍ ഇലവനിലെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. 13 മത്സരങ്ങളില്‍ നിന്നും 22 വിക്കറ്റാണ് 2018ല്‍ ഭൂമ്ര വീഴ്ത്തിയത്. ജോ റൂട്ട്, ഹെറ്റ്മയര്‍, ജോസ് ബട്ട്‌ലര്‍, തിസേര പെരേര, റാഷിദ് ഖാന്‍, മുസ്താഫിസൂര്‍ റഹ്മാന്‍ എന്നിവരാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഈ വര്‍ഷത്തെ ഏകദിന ടീമിലെ മറ്റ്  താരങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com