ധോനിയുടെ അവസാന മത്സരം, ലോക കപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; 2019ല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

ലോക കപ്പും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുമാണ് ഈ വര്‍ഷത്തെ വെല്ലുവിളികള്‍
ധോനിയുടെ അവസാന മത്സരം, ലോക കപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; 2019ല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കോഹ് ലിക്ക് കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ സാധിച്ച വര്‍ഷമായിരുന്നു 2018. പുതുവര്‍ഷം പിറന്ന മൂന്നാം ദിനം തന്നെ ഈ വര്‍ഷത്തെ പോരിന് ഇന്ത്യന്‍ സംഘം തുടക്കം കുറിക്കും. അടുത്ത 365 ദിവസത്തില്‍ 9 ടെസ്റ്റ്, 31 ഏകദിനം, 17 ട്വന്റി20 എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ലോക കപ്പും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുമാണ് ഈ വര്‍ഷത്തെ വെല്ലുവിളികള്‍.

ഓസ്‌ട്രേലിയന്‍ പര്യടനം 2018-19

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റോടെയാണ് 2019ല്‍ ഇന്ത്യയുടെ തുടക്കം. ജനുവരി ഏഴിന് ടെസ്റ്റ് പരമ്പര അവസാനിക്കുമ്പോള്‍ പിന്നെ മുന്നിലുള്ളത് ഓസീസിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയാണ്. ജനുവരി 12ന് തുടങ്ങുന്ന പരമ്പര ജനുവരി 18ന് അവസാനിക്കും. അതോടെ രണ്ട് മാസം നീണ്ട ഇന്ത്യയുടെ ഓസീസ് പര്യടനത്തിനും തിരശീല വീഴും. 

ജനുവരി 3-7: ഓസ്‌ട്രേലിയ-ഇന്ത്യ, നാലാം ടെസ്റ്റ്, സിഡ്‌നി
ജനുവരി 12; ഓസ്‌ട്രേലിയ-ഇന്ത്യ, ആദ്യ  ഏകദിനം, സിഡ്‌നി
ജനുവരി 12;  ഓസ്‌ട്രേലിയ-ഇന്ത്യ, രണ്ടാം ഏകദിനം, അഡ്‌ലെയ്ഡ്
ജനുവരി 18; ഓസ്‌ട്രേലിയ-ഇന്ത്യ, മെല്‍ബേണ്‍

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം

ഓസ്‌ട്രേലിയയില്‍ നിന്നും ന്യൂസിലാന്‍ഡിലേക്കാണ് കോഹ് ലിയുടേയും സംഘത്തിന്റേയും പോക്ക്. അഞ്ച് ഏകദിനങ്ങളും, മൂന്ന് ട്വന്റി20യുമാണ് ഇവിടെ ഇന്ത്യ കളിക്കുക. 

ജനുവരി 23; ന്യൂസിലാന്‍ഡ്-ഇന്ത്യ, ആദ്യ ഏകദിനം, നേപ്പിയര്‍
ജനുവരി 26; ന്യൂസിലാന്‍ഡ്-ഇന്ത്യ, രണ്ടാം ഏകദിനം, ബേ ഓവല്‍
ജനുവരി 28; ന്യൂസിലാന്‍ഡ്-ഇന്ത്യ, മൂന്നാം ഏകദിനം, ബേ ഓവല്‍
ജനുവരി 31; ന്യൂസിലാന്‍ഡ്-ഇന്ത്യ, നാലാം ഏകദിനം ഹാമില്‍ട്ടന്‍

ഫെബ്രുവരി 3; ന്യൂസിലാന്‍ഡ്-ഇന്ത്യ, അഞ്ചാം ഏകദിനം,  വെല്ലിങ്ടന്‍
ഫെബ്രുവരി 6; ന്യൂസിലാന്‍ഡ്-ഇന്ത്യ, ആദ്യ ട്വന്റി20, വെസ്റ്റ്പാക് സ്റ്റേഡിയം, 
ഫെബ്രുവരി 8; ന്യൂസിലാന്‍ഡ്-ഇന്ത്യ, രണ്ടാം ട്വന്റി20, ഈഡന്‍ പാര്‍ക്ക്
ഫെബ്രുവരി 10; ന്യൂസിലാന്‍ഡ്-ഇന്ത്യ, മൂന്നാം ട്വന്റി20 ഹാമില്‍ട്ടന്‍

ഓസ്‌ട്രേലിയ ഇന്ത്യയിലേക്ക്

മൂന്ന് മാസത്തിന് ശേഷം നാട്ടിലെത്തുന്ന ഇന്ത്യന്‍ സംഘത്തെ പിന്നെ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയ തന്നെയാണ്. 2019 ലോക കപ്പിന് മുന്‍പുള്ള മുന്നൊരുക്കമാണ് ഇന്ത്യയ്ക്കിത്. അഞ്ച് ഏകദിനവും,  രണ്ട് ട്വന്റി20യുമാണ് പരമ്പരയിലുള്ളത്. 

ഫെബ്രുവരി 24; ഇന്ത്യ-ഓസ്‌ട്രേലിയ, മൊഹാലി

ഫെബ്രവരി 27; ഇന്ത്യ-ഓസ്‌ട്രേലിയ ഹൈദരാബാദ്

മാര്‍ച്ച് രണ്ട്; ഇന്ത്യ-ഓസ്‌ട്രേലിയ, നാഗ്പൂര്‍

മാര്‍ച്ച് 5; ഇന്ത്യ-ഓസ്‌ട്രേലിയ, ഡല്‍ഹി

മാര്‍ച്ച് 8; ഇന്ത്യ-ഓസ്‌ട്രേലിയ, റാഞ്ചി

മാര്‍ച്ച് 10; ഇന്ത്യ-ഓസ്‌ട്രേലിയ, ആദ്യ ട്വന്റി, ബംഗളൂരു

മാര്‍ച്ച് 13; ഇന്ത്യ-ഓസ്‌ട്രേലിയ, രണ്ടാം ട്വന്റി20, വിശാഖപട്ടണം

സിംബാബ്വെ ഇന്ത്യയിലേക്ക്

15 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് സിംബാബ്വെ എത്തും. ഒരു ടെസ്റ്റും, മൂന്ന് ഏകദിനവുമാണ് പരമ്പരയിലുള്ളത്. ഈ പരമ്പരയുടെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയില്‍ ധോനിയുടെ അവസാന പരമ്പരയാവും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഐപിഎല്‍ പൂരം

പന്ത്രണ്ടാം ഐപിഎല്‍ സീസണ്‍ മാര്‍ച്ചില്‍ ആംരഭിച്ച് മെയ് രണ്ടാം പകുതിയോടെ അവസാനിക്കുമെന്നാണ് സൂചന. ലോക കപ്പിന് മുന്‍പ് താരങ്ങള്‍ക്ക് ഒരുങ്ങാന്‍ സമയം നല്‍കുന്നതിനാണ് ഇത്. പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ സൗത്ത് ആഫ്രിക്കയിലേക്കോ, യുഎഇയിലേക്കോ പകുതി മത്സരങ്ങള്‍ മാറ്റിയേക്കും. 

ലോക കപ്പ് 

ഒന്‍പത് ടീമുകള്‍ മെയ് 30 മുതല്‍ ലോക കിരീടത്തിനായി പോരടിച്ച് തുടങ്ങും. ജൂലൈ 14ന് ലോക ചാമ്പ്യനെ അറിയാം. ലീഗ് സ്റ്റേജില്‍ എട്ട് ടീമുകളേയും ഇന്ത്യ നേരിടണം. ശേഷം ടോപ് ഫോറില്‍ എത്തിയാല്‍ സെമിയിലേക്ക് കടക്കാം. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, വെസ്റ്റ് ഇന്‍ഡീസ്

2021 വരെ നീളുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ വിന്‍ഡിസില്‍ കളിക്കും. ലോക കപ്പിന് പിന്നാലെയാണ് ഇത്. എന്നാല്‍ ഷെഡ്യൂള്‍ പുറത്തുവിട്ടിട്ടില്ല. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, സൗത്ത് ആഫ്രിക്ക ഇന്ത്യയിലേക്ക്

ഓഗസ്റ്റിലെ വിന്‍ഡിസ് പര്യടനം കഴിയുന്നതോടെ ഒരു മാസത്തെ ഇടവേള താരങ്ങള്‍ക്ക് ലഭിക്കും. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയോടെയാകും പിന്നെയുള്ള കളി.ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഇത്. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ, ബംഗ്ലാദേശ്

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ശേഷം നവംബറില്‍ ബംഗ്ലാദേശ് ഇന്ത്യയിലേക്ക് വരും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി രണ്ട് ടെസ്റ്റും, മൂന്ന് ട്വന്റി20യുമാണ് പരമ്പരയിലുള്ളത്. അതോടെ ഇന്ത്യയുടെ ഈ വര്‍ഷത്തെ ടെസ്റ്റ് മത്സരങ്ങള്‍ അവസാനിക്കും. 

വിന്‍ഡിസ് ഇന്ത്യയിലേക്ക്

വിന്‍ഡിസ് ഇന്ത്യയിലേക്ക് വരുന്ന മൂന്ന് ഏകദിനങ്ങളുടേയും മൂന്ന് ട്വന്റി20യുടേയും പരമ്പര അവസാനിക്കുന്നതോടെ ഈ വര്‍ഷത്തെ ഇന്ത്യയുടെ കളികള്‍ തീരും. ഈ വര്‍ഷം 98 മത്സര ദിനങ്ങളാവും ഇന്ത്യയ്ക്കുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com