നിങ്ങള്‍ക്കും ഇതുപോലെ സുഹൃത്തുക്കളുണ്ടോ? സലയുടെ വാട്‌സ് ആപ്പ് ചാറ്റ് പുറത്ത് വിട്ട് ലിവര്‍പൂള്‍ താരം ചോദിക്കുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2019 02:19 PM  |  

Last Updated: 02nd January 2019 02:19 PM  |   A+A-   |  

salah685

പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള കുതിപ്പ് തുടരുകയാണ് ലിവര്‍പൂള്‍. അതിനിടയില്‍ കളിക്കളത്തിന് പുറത്തെ, സലയുടേയും ലോവ്‌റെന്നിന്റേയും വാട്‌സ് ആപ്പ് ചാറ്റാണ് ലിവര്‍പൂള്‍ ആരാധകരെ ചിരിപ്പിക്കുന്നത്. വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത ലോവ്‌റെന്‍ തന്നെയാണ് ഈ തങ്ങള്‍ക്കിടയിലെ തമാശ പങ്കുവയ്ക്കുന്നത്. 

ലോവ്‌റെന്നിന് ന്യു ഇയര്‍ ആശംസ നേര്‍ന്ന് സലയാണ് സന്ദേശം അയച്ച് തുടങ്ങുന്നത്. തിരിച്ച് ലോവ്‌റെന്നും ആശംസ പറയുന്നു. പിന്നെയാണ് സല ആ കാര്യം വെളിപ്പെടുത്തുന്നത്. നാളത്തെ പരിശീലനം എപ്പോള്‍ തുടങ്ങുമെന്ന് അറിയുന്നതിന് വേണ്ടിയാണ് ഞാന്‍ നിങ്ങള്‍

3.30ന് തന്നെയല്ലേയെന്നും സല ചോദിക്കുന്നു. നിങ്ങള്‍ക്കും ഇതുപോലത്തെ സുഹൃത്തുക്കള്‍ ഉണ്ടോയെന്നാണ് സലയുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് ലോവ്‌റെന്‍ ആരാധകരോട് ചോദിക്കുന്നത്. ലിവര്‍പൂളില്‍ അടുത്ത സുഹൃത്തുക്കളാണ് സലയും ലോവ്‌റെനും. സമൂഹമാധ്യമങ്ങളിലടക്കം ഇവര്‍ ഒരുമിച്ച് വീഡിയോകള്‍ പങ്കുവയ്ക്കാറുമുണ്ട്‌.