വര്‍ക്കൗട്ടിന് ഇടയില്‍ അവളെത്തി തോളില്‍ കയറി; പിന്നെ എന്താണ് ചെയ്യുക? നിങ്ങളുടെ കഥകളാണ് പ്രചോദനമെന്ന് സെറീന വില്യംസ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2019 12:51 PM  |  

Last Updated: 02nd January 2019 12:51 PM  |   A+A-   |  

54

കുട്ടികളെ പരിപാലിക്കുന്നതിനൊപ്പം തൊഴിലിടത്തിലും മികവ് കാണിക്കുന്ന മാതാപിതാക്കള്‍ക്കൊപ്പം നിന്ന് പുതുവര്‍ഷത്തെ വരവേറ്റ് ടെന്നീസ് താരം സെറീനാ വില്യംസ്. നിങ്ങളാണ് എന്റെ പ്രചോദനം എന്നാണ് സെറീന പറയുന്നത്. തന്റെ കുഞ്ഞിനെ തോളത്തെടുത്ത് വര്‍ക്ക് ഔട്ട് നടത്തുന്ന ഫോട്ടോ പങ്കുവെച്ചാണ് സെറീന മറ്റ് മാതാപിതാക്കള്‍ക്കും മാതൃക തീര്‍ക്കുന്നത്. 

പുതിയ വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നല്ല ചിന്തിക്കേണ്ടത്. നമ്മള്‍ എന്താണ് ഉറപ്പായും ചെയ്യേണ്ടത് എന്നതാണ് ജോലിക്കാരായ അമ്മമാരും അച്ഛന്മാരും ചിന്തിക്കേണ്ടത്. ഈ വര്‍ഷത്തെ എന്റെ ആദ്യ കളിക്ക് ഒരുങ്ങുകയാണ് ഞാന്‍. ആ സമയമാണ് എന്റെ പ്രിയപ്പെട്ട മകള്‍ അമ്മയുടെ സ്പര്‍ശം ആഗ്രഹിച്ചു വന്നത്. കുഞ്ഞിനെ കൈകളിലെടുത്ത് വര്‍ക്കൗട്ട് ചെയ്യുകയെന്നതാണ് മുന്നിലുള്ളത്. ഈ അമ്മ അതാണ് ചെയ്യുന്നത്. 

ജോലി ചെയ്യുന്ന അമ്മമാരും അച്ഛന്മാരും അനുഭവിക്കുന്നത് ഇത് തന്നെയാണ്. പക്ഷേ നിങ്ങളാണ് എന്നെ പ്രചോദിപ്പിക്കുന്നത്. നിങ്ങളുടെ കഥകള്‍ കേള്‍ക്കുമ്പോഴാണ് എനിക്കും ഇത് സാധ്യമാകും എന്ന് തോന്നുന്നത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ നന്ദി. ഈ വര്‍ഷം നിങ്ങള്‍ക്കുള്ളതാണെന്നും സെറീന തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിക്കുന്നു.