2011 മുതല്‍ പേശിവലിവ് എന്റെ കൂടെയുണ്ട്, പക്ഷേ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ലെന്ന് കോഹ് ലി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2019 12:14 PM  |  

Last Updated: 02nd January 2019 12:14 PM  |   A+A-   |  

kohli8956

2011 മുതല്‍ തന്നെ വിടാതെ പിന്തുടരുകയാണ് പുറത്തെ പേശിവലിവെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. നാലാം ടെസ്റ്റിന് മുന്‍പ് സിഡ്‌നിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴായിരുന്നു പരിക്ക് സൂചനകള്‍ തള്ളി കോഹ് ലി പ്രതികരിച്ചത്. 2011 മുതല്‍ ഇത് എന്നെ അലട്ടുന്നുണ്ട്. എന്നാലത് കളിയില്‍ പ്രശ്‌നമായി വരുന്നില്ലെന്ന് കോഹ് ലി പറയുന്നു. 

ഇത് പുതിയ കാര്യമല്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ എടുത്ത ശാരീരിക കഠിനാധ്വാനത്തിന്റെ ഫലമായി ഈ പേശിവലിവ് അഡ്ജസ്റ്റ് ചെയ്യാന്‍ എനിക്കാവുന്നുണ്ട്. ഞാന്‍ ഈ പ്രശ്‌നത്തിനൊന്നും ശ്രദ്ധ കൊടുക്കുന്നതേയില്ല. ജോലിഭാരം കൂടിയാല്‍ അത് പേശിവലിവിലേക്കെത്തും. ഗൗരവമായ പ്രശ്‌നങ്ങള്‍ അത് സൃഷ്ടിക്കില്ല. രണ്ട് മൂന്ന് ദിവസത്തില്‍ സുഖപ്പെടുമെന്നും കോഹ് ലി പറയുന്നു. 

ഈ പേശിവലിവില്‍ പരിഹാരം കാണാന്‍ ഞാന്‍ മറ്റ് വഴികള്‍ കണ്ടെത്തിക്കൊണ്ടിരിക്കും. ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാവാതിരിക്കുക എന്നത് അസാധ്യമാണ്. ബുദ്ധിമുട്ടുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുക എന്നതാണ് പ്രധാനമെന്നും ഇന്ത്യന്‍ നായകന്‍ ചൂണ്ടിക്കാട്ടി. മെല്‍ബണ്‍ ടെസ്റ്റിനിട് ഇടയില്‍ ഫിസിയോയില്‍ നിന്നും ക്രീസില്‍ നില്‍ക്കെ കോഹ് ലി സഹായം തേടിയിരുന്നു. വേദന അനുഭവിക്കുന്ന രീതിയിലെ കോഹ് ലിയുടെ പെരുമാറ്റം ആശങ്ക തീര്‍ത്തിരുന്നു എങ്കിലും ഇപ്പോഴത് തള്ളുകയാണ് കോഹ് ലി.