നെറ്റ്‌സില്‍ കോഹ് ലിക്ക് വേണ്ടി പന്തെറിയാന്‍ പാക് പേസര്‍മാര്‍; എത്തിയത് രണ്ട് പേര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2019 04:58 PM  |  

Last Updated: 02nd January 2019 04:58 PM  |   A+A-   |  

Virat-Kohli_1

സിഡ്‌നിയില്‍ ജയം പിടിച്ച് ചരിത്രം കുറിക്കാന്‍ ഇറങ്ങുകയാണ് ഇന്ത്യന്‍ സംഘം. അശ്വിന്റെ പരിക്ക് അലട്ടുന്നതും, സിഡ്‌നിയില്‍ ഇന്ത്യയ്ക്ക് അനുകൂലമല്ലാത്ത ചരിത്ര പശ്ചാത്തലവും വെല്ലുവിളി തീര്‍ക്കുന്നുണ്ടെങ്കിലും ആതിഥേയര്‍ക്ക് മേല്‍ മുന്‍തൂക്കം ഇന്ത്യയ്ക്ക് തന്നെയാണ്. നാലാം ടെസ്റ്റ് ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ കോഹ് ലിക്ക് വേണ്ടി നെറ്റ്‌സില്‍ പന്തെറിയാന്‍ രണ്ട് പാകിസ്താനി ബൗളര്‍മാര്‍ എത്തിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

പാക് ബൗളര്‍മാരായ സല്‍മാന്‍ ഇര്‍ഷാദ്, ഹാരിസ് റൗഫ് എന്നിവരാണ് നെറ്റ്‌സിലെ പരിശീലനത്തിനിടെ കോഹ് ലിക്ക് പന്തെറിയാന്‍ എത്തിയത്. ഇരുവര്‍ക്കും ഒപ്പം കോഹ് ലി നില്‍ക്കുന്ന ചിത്രങ്ങളുമുണ്ട്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുകയാണ് രണ്ട് താരങ്ങളും. ഇവര്‍ പരീലനത്തിനായാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്. 

പാകിസ്താനെതിരായി 12 ഏകദിനങ്ങളില്‍ നിന്നും 459 റണ്‍സ് നേടിയിട്ടുള്ള കോഹ് ലിക്ക് ഇതുവരെ ഇന്ത്യയുടെ ചിര വൈരികള്‍ക്കെതിരെ ടെസ്റ്റ് കളിക്കാനായിട്ടില്ല. പാക് പേസര്‍ മുഹമ്മദ് അമീറാണ് നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ എന്നും കോഹ് ലി നേരത്തെ പറഞ്ഞിരുന്നു.