വീണ്ടും നൂറടിച്ച് പൂജാര; സിഡ്‌നിയില്‍ ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2019 02:22 PM  |  

Last Updated: 03rd January 2019 02:30 PM  |   A+A-   |  

poojara

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര ജയം ലക്ഷ്യമിട്ട് നാലാം ടെസ്റ്റിന് ഇറങ്ങിയ ഇന്ത്യ പിടിമുറുക്കുന്നു. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 303റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര സെഞ്ച്വറി നേടി ക്രീസിലുണ്ട്. ഓസിസ് പര്യടനത്തിലെ പൂജാരയുടെ മൂന്നാം സെഞ്ച്വറിയാണിത്. 16 ബൗണ്ടറികൾ ഉൾപ്പെട്ടതായിരുന്നു പൂജാരയുടെ ഇന്നിങ്സ്. 

ഓസിസ് പര്യടനത്തിലെ പൂജാരയുടെ മൂന്നാം സെഞ്ച്വറിയാണിത്. 16 ബൗണ്ടറികൾ ഉൾപ്പെട്ടതായിരുന്നു പൂജാരയുടെ ഇന്നിങ്സ്. കെഎല്‍ രാഹുല്‍, അഗര്‍വാള്‍, നായകന്‍ വിരാട് കൊഹ്ലി, അജിങ്ക്യാ രഹാനെ എന്നിവരാണ് പുറത്തായത്. 

ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് കെഎൽ രാഹുലിന്റെ വിക്കറ്റ് തുടക്കത്തിലെ നഷ്ടപ്പെട്ടു. ഹേസിൽവുഡിന്‍റെ പന്തിൽ മാർഷിന്‍റെ കൈകളിൽ എത്തിയാണ് രാഹുൽ പുറത്തായത്. ഒൻപത് റൺസ് മാത്രമാണ് രാഹുലിന്‌
സ്കോർ ബോർഡിൽ ചേർക്കാനായത്. 

പൂജാരയ്ക്കൊപ്പം മായങ്ക് അഗർവാൾ ക്രീസിൽ നിലയുടപ്പിച്ചതോടെ ഇരുവരും ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഏഴ് ഫോറും രണ്ടു സിക്സും ഉൾപ്പെട്ടതായിരുന്നു അ​ഗർവാളിന്റെ ഇന്നിങ്സ്. 77 റണ്‍സ് നേടി അ​ഗർവാൾ പുറത്താകുമ്പോൾ ഇരുവരും ചേർന്ന് 116 റൺസ് സ്കോർബോർഡിൽ ചേർത്തിരുന്നു. നാലാമനായിറങ്ങിയ നായകൻ വിരാട് കൊഹ്ലി 23റൺസ് എടുത്ത് പുറത്തായി. 18റൺസ് നേടി രഹാനയും മടങ്ങി. ആതിഥേയർക്ക് വേണ്ടി ഹേസിൽവുഡ് രണ്ടു വിക്കറ്റ് വീഴ്ത്തി. സ്റ്റാർക്കും ലയണും ഓരോ വിക്കറ്റ് നേടി.

ഓസീസ് പര്യടനത്തിലെ പൂജാരയുടെ മൂന്നാം സെഞ്ച്വറിയാണിത്. കരിയറിലെ പതിനെട്ടാം സെഞ്ച്വറിയുമാണ് പൂജാര കുറിച്ചത്. ഇതോടെ സെഞ്ച്വറി നേട്ടത്തില്‍ വിവിഎസ് ലക്ഷ്മണിന്റെ റെക്കോഡ് മറികടന്നു താരം. അഡ്‌ലെയ്ഡിലും മെല്‍ബണിലും നേടിയ വിജയത്തോടെ സീരീസില്‍ 2-1ന് ഇന്ത്യ മുന്നിലാണ്. പെര്‍ത്തില്‍ വിജയം ഓസിസ് സ്വന്തമാക്കി.