ഗ്രില്‍ഡ് ചിക്കനല്ല, കരിങ്കോഴിയാണ് കോഹ് ലി കഴിക്കേണ്ടത്; ഇന്ത്യന്‍ നായകന് മെനുവുമായി കൃഷി വകുപ്പ്

ഇഷ്ടഭക്ഷണം കിഴങ്ങും ഗ്രില്‍ഡ് ചിക്കനുമാണെന്ന് യൂട്യൂബ് പരിപാടിയായ ' ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ്' ല്‍  കോഹ് ലി പറഞ്ഞതാണ് കത്തിന് കാരണമെന്നാണ് കരുതുന്നത്. കരിങ്കോഴി പോഷക സമൃദ്ധമാണെന്നും ക
ഗ്രില്‍ഡ് ചിക്കനല്ല, കരിങ്കോഴിയാണ് കോഹ് ലി കഴിക്കേണ്ടത്; ഇന്ത്യന്‍ നായകന് മെനുവുമായി കൃഷി വകുപ്പ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന് മെനു നിര്‍ദ്ദേശിച്ച് മധ്യപ്രദേശിലെ കൃഷി വകുപ്പ്. ബിസിസിഐയ്ക്ക് അയച്ച കത്തിലാണ് കോഹ് ലി ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ഗ്രില്‍ ചെയ്ത കോഴിക്ക് പകരം മെനുവില്‍ കരിങ്കോഴിയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

 ഇഷ്ടഭക്ഷണം കിഴങ്ങും ഗ്രില്‍ഡ് ചിക്കനുമാണെന്ന് യൂട്യൂബ് പരിപാടിയായ ' ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ്' ല്‍  കോഹ് ലി പറഞ്ഞതാണ് കത്തിന് കാരണമെന്നാണ് കരുതുന്നത്. കരിങ്കോഴി പോഷക സമൃദ്ധമാണെന്നും കൊളസ്‌ട്രോള്‍ വളരെ കുറവാണെന്നും കൃഷി ഭവന്റെ കത്തില്‍ പറയുന്നു. 

ഫാറ്റ് കുറവുള്ള കരിങ്കോഴിയെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതോടെ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായകമാവുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മെനു മാറ്റുമ്പോള്‍ തീര്‍ച്ചയായും ജാംബുവയിലെ കരിങ്കോഴികളെ തന്നെ തിരഞ്ഞെടുക്കണമെന്നും വകുപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.  ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ടീം ഇന്ത്യ ഇപ്പോള്‍ ഉള്ളത്.

ബിസിസിഐ തന്നെയാണ് കത്ത് പുറത്ത് വിട്ടത്. അടുത്തയിടെ വീഗനായി മാറിയ വിരാട് കോഹ് ലി എന്തായാലും കരിങ്കോഴി പരീക്ഷിക്കാന്‍ തയ്യാറാവുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com