പന്തിന്റെ കുടുംബത്തിന് ജനുവരി നാലിന് രണ്ട് പ്രത്യേകതകളുണ്ട്, ഒന്ന് റിഷഭിന്റെ തകര്‍പ്പന്‍ സെഞ്ചുറി, മറ്റൊന്ന്? 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2019 05:25 PM  |  

Last Updated: 04th January 2019 05:26 PM  |   A+A-   |  

rishabh04012019

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയില്‍ കളിച്ചപ്പോള്‍ രണ്ട് ഇന്നിങ്‌സില്‍ 92 റണ്‍സിന് ഞാന്‍ പുറത്തായിരുന്നു. സിഡ്‌നിയില്‍ 90 റണ്‍സ് പിന്നിട്ടപ്പോള്‍ ഒരു പേടി എന്നെ പിടികൂടി. എന്നാല്‍ അത് മറികടക്കാന്‍ തനിക്കായെന്ന് ഇന്ത്യയുടെ യുവതാരം റിഷഭ് പന്ത് പറഞ്ഞു. 

ബാറ്റിങ്ങിലെ സാങ്കേതിക തികവില്‍ എനിക്കെന്തെങ്കിലും മാറ്റമുണ്ടായി എന്ന് തോന്നുന്നില്ല. എന്നാല്‍ ഒരു പ്രോപ്പര്‍ ബാറ്റ്‌സ്മാനായി സിഡ്‌നിയില്‍ കളിക്കാന്‍ എനിക്കായി. രാജ്യാന്തര തലത്തില്‍ നേടുന്ന ഏത് സെഞ്ചുറിയും എനിക്ക് സ്‌പെഷ്യലാണ്. കാരണം, എന്റെ കരിയര്‍ തുടങ്ങിയിട്ടേയുള്ളു. സെഞ്ചുറികളെ കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. ടീം എന്താണ് എന്നില്‍ നിന്നും ആവശ്യപ്പെടുന്നത് എന്നതിനെ കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളു. 

എന്റെ ബാറ്റിങ് ആരംഭിക്കുമ്പോള്‍ വാലറ്റവുമായി ചേര്‍ന്നായിരിക്കും പലപ്പോഴും ഞാന്‍ കളിക്കേണ്ടി വരിക. ആ സമയം ഞാന്‍ വ്യത്യസ്തമായി ചിന്തിക്കേണ്ടി വരും. കാരണം റണ്‍സ് കണ്ടെത്തേണ്ടത് ആ സമയം എന്റെ ചുമതലയാണ്. എന്നാല്‍ ഒരു പ്രോപ്പര്‍ ബാറ്റ്‌സ്മാനോടൊപ്പം കളിക്കുക എന്നത് മറ്റൊരു തരമാണ്. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ നമ്മള്‍ പോസിറ്റീവായിരിക്കണം. ഇത് ഒരു ബോളില്‍ തീരുന്ന കളിയല്ലെന്നും പന്ത് പറയുന്നു.

അമ്മയുടെ ജന്മദിനത്തിന് സമ്മാനം നല്‍കുക കൂടിയായിരുന്നു സിഡ്‌നിയില്‍ റിഷങ് പന്ത്. ഷോട്ട് തിരഞ്ഞെടുക്കുന്നതിലെ പന്തിന്റെ എടുത്ത് ചാട്ടമായിരുന്നു ഓസ്‌ട്രേലിയയിലേക്കെത്തുമ്പോള്‍ പാടെ വിമര്‍ശിക്കപ്പെട്ടത്.  എന്നാല്‍ സിഡ്‌നിയില്‍ ഈ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചായിരുന്നു പന്തിന്റെ കളി. ഇന്ത്യ മികച്ച നിലയില്‍ നില്‍ക്കുമ്പോള്‍ ക്രീസിലേക്കെത്തിയ പന്ത് 159 റണ്‍സ് അടിച്ചു കൂട്ടി ഓസ്‌ട്രേലിയയില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rishabh Pant (@rishabpant) on

350 റണ്‍സുമായി ഓസീസ് പരമ്പരയിലെ ടോപ് സ്‌കോറര്‍മാരില്‍ കോഹ് ലിയെ പിന്നിലാക്കി 350 റണ്‍സുമായി രണ്ടാം സ്ഥാനത്തുമെത്തി പന്ത്. സിഡ്‌നിയില്‍ രണ്ടാം ദിനം റെക്കോര്‍ഡുകള്‍ തീര്‍ത്തതിന് ശേഷമായിരുന്നു വൈകാരികമായ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അമ്മയ്ക്ക് ആശംസ നേര്‍ന്ന് പന്ത് എത്തിയത്.