പെയ്‌നിനും പേസര്‍മാര്‍ക്കും ഇടയില്‍ ആശയക്കുഴപ്പമുണ്ടായി; ഡ്രസിങ് റൂമില്‍ വാശിയേറിയ വാദങ്ങളുണ്ടായെന്ന് ഓസീസ് ബൗളിങ് കോച്ച്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2019 04:31 PM  |  

Last Updated: 04th January 2019 04:31 PM  |   A+A-   |  

ausis

നാലാം ടെസ്റ്റില്‍ ഇന്ത്യയെ നേരിടാന്‍ ഓസ്‌ട്രേലിയ മെനഞ്ഞ തന്ത്രത്തില്‍ നായകന്‍ പെയ്‌നിനും പേസര്‍മാര്‍ക്കും ഇടയില്‍ ആശയക്കുഴപ്പമുണ്ടായതായി ഓസീസ് ബൗളിങ് കോച്ച്. രണ്ടാം ദിനം കളി അവസാനിച്ചതിന് ശേഷം ചര്‍ച്ചകള്‍ അഗ്രസീവായിട്ടാണ് ഡ്രസിങ് റൂമില്‍ നടന്നതെന്നും ബൗളിങ് കോച്ച ഡേവിഡ് സകെര്‍ വെളിപ്പെടുത്തി. 

നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് എന്ന നിലയില്‍ കളി തുടങ്ങിയ ഇന്ത്യയുടെ റണ്‍വേട്ടയ്ക്ക് തടയിടാന്‍ ഓസീസ് പേസ് ത്രയങ്ങളായ ഹസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, കമിന്‍സ് എന്നിവര്‍ക്കായില്ല. ബൗളര്‍മാര്‍ ലക്ഷ്യം വെച്ചത് ഒന്ന്, പെയ്‌നിന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു. ഇങ്ങനെ സാധാരണ സംഭവിക്കാറില്ല. എന്നാല്‍ മാറി നിന്ന് നോക്കുമ്പോള്‍ അവിടെ എന്തോ ആശയക്കുഴപ്പം ഉണ്ടായെന്ന് നമുക്ക് മനസിലാവുമെന്നും ഓസീസ് ബൗളിങ് കോച്ച് പറയുന്നു. 

സിഡ്‌നിയില്‍ ഇന്ത്യയെ നേരിടുന്നതിനായി ഓസ്‌ട്രേലിയ മെനഞ്ഞ തന്ത്രത്തില്‍ താന്‍ തൃപ്തനല്ലെന്ന് നഥാന്‍ ലിയോണ്‍ ആദ്യ ദിനം കഴിഞ്ഞപ്പോള്‍ തന്നെ തുറന്നു പറഞ്ഞിരുന്നു. പിച്ചിലെ ഈര്‍പ്പം നമ്മള്‍ നഷ്ടപ്പെടുത്തി. ക്യാപ്റ്റനും, ബൗളര്‍മാരും മറ്റൊരു പ്ലാനുമായി വരികയായിരുന്നു. അത് വിജയിച്ചതേയില്ലെന്നുമാണ് ലിയോണ്‍ ചൂണ്ടിക്കാട്ടിയത്.