മാര്‍ഷ്യല്‍ ആര്‍ട്‌സും, വാള്‍പയറ്റും; സിഡ്‌നിയില്‍ അരങ്ങുവാണ് ഇന്ത്യന്‍ താരങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2019 12:30 PM  |  

Last Updated: 04th January 2019 12:30 PM  |   A+A-   |  

pant69

സിഡ്‌നിയില്‍ പന്തിനൊപ്പം ജഡേജയും ചേര്‍ന്നതോടെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തുകയായിരുന്നു ഇന്ത്യ. പന്ത് റെക്കോര്‍ഡുകള്‍ ഒന്നൊന്നായി മറികടന്ന് സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തിയപ്പോള്‍ അര്‍ധ ശതകം പിന്നിട്ട് ജഡേജ കട്ട സപ്പോര്‍ട്ട് നല്‍കി. അര്‍ധ ശതകം ജഡേജ ആഘോഷിച്ചതും ആരാധകര്‍ക്ക് കൗതുകമായി. 

തന്റെ പതിവ് വാള്‍പയറ്റുമായിട്ടായിരുന്നു ജഡേജയുടെ ആഘോഷം. ജഡേജയുടെ ടെസ്റ്റിലെ പത്താം അര്‍ധശതകമായിരുന്നു അത്. എങ്ങിനെ ആരാധകരുടെ ശ്രദ്ധ പിടിക്കാം എന്ന് വ്യക്തമായി അറിയാവുന്ന പന്തും രണ്ടാം ദിനം ഫീല്‍ഡിലെ കളി കൊണ്ട് ആരാധകരുടെ കണ്ണുകള്‍ തന്നിലേക്ക് എത്തിച്ചു. ബാറ്റുകൊണ്ട് മാത്രമായിരുന്നില്ല അത്. 

ഡ്രിങ്ക്‌സിന്റെ ഇടവേളയില്‍ ഗ്രൗണ്ടില്‍ കിടന്ന പന്ത് എഴുന്നേറ്റ വിധമാണ് സംഭവം. ഇത് മാര്‍ഷ്യലാര്‍ട്ട് ആണോയെന്ന് ആരാധകര്‍ ചോദിച്ചു കഴിഞ്ഞു. രണ്ടാം ദിനം പന്തിന് ബോള്‍ എറിഞ്ഞു നല്‍കാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി തന്നെ നെറ്റ്‌സിലെത്തിയതായിരുന്നു മറ്റൊരു പ്രത്യേകത. ആദ്യ ദിനത്തില്‍ 23 റണ്‍സിന് കോഹ് ലി പുറത്തായിരുന്നു. ഇതോടെ സഹതാരങ്ങളെ സഹായിക്കാന്‍ കോഹ് ലി നെറ്റ്‌സിലിറങ്ങുകയായിരുന്നു.