കോഹ്‌ലിയെ വീണ്ടും കൂക്കിവിളിച്ച് ഓസീസ് ആരാധകര്‍; അല്‍പ്പമെങ്കിലും മാന്യത കാണിക്കൂ എന്ന് പോണ്ടിങ്

ഓസീസിനെതിരായ അവസാന ടെസ്റ്റിലും ബാറ്റിങ്ങിനിറങ്ങവെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ കൂക്കിവിളിച്ച് ഓസീസ് ആരാധകര്‍
കോഹ്‌ലിയെ വീണ്ടും കൂക്കിവിളിച്ച് ഓസീസ് ആരാധകര്‍; അല്‍പ്പമെങ്കിലും മാന്യത കാണിക്കൂ എന്ന് പോണ്ടിങ്

സിഡ്‌നി: ഓസീസിനെതിരായ അവസാന ടെസ്റ്റിലും ബാറ്റിങ്ങിനിറങ്ങവെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ കൂക്കിവിളിച്ച് ഓസീസ് ആരാധകര്‍. ഇതിനു പിന്നാലെ കാണികളുടെ ഇത്തരത്തിലുള്ള പെരുമാറ്റം മാനക്കേടുണ്ടാക്കുന്നതാണെന്ന് തുറന്നടിച്ച് മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് രംഗത്തെത്തി. അദ്ദേഹത്തോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ എന്നും ഓസീസ് ആരാധകരോടായി പോണ്ടിങ് പറഞ്ഞു.  

നാലാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ മായങ്ക് അഗര്‍വാളിനു ശേഷം ബാറ്റിങ്ങിന് ഇറങ്ങിയപ്പോഴാണ് ഓസീസ് കാണികള്‍ കോഹ്‌ലിയെ കൂക്കിവിളികളോടെ സ്വീകരിച്ചത്. എന്നാല്‍ എതിര്‍വശത്ത് കോഹ്‌ലിയുടെ പേര് ഉറക്കെവിളിച്ച് പിന്തുണയുമായി ഇന്ത്യന്‍ ആരാധകരും നിലയുറപ്പിച്ചത് വ്യത്യസ്ത കാഴ്ചയായി. ഇതിന് പിന്നാലെയാണ് ഓസീസ് ആരാധകരുടെ പ്രവൃത്തിയെ വിമര്‍ശിച്ച് റിക്കി പോണ്ടിങ് രംഗത്തെത്തിയത്. ഇത്തരത്തിലുളള പെരുമാറ്റം മാനക്കേടുണ്ടാക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയ പോണ്ടിങ്  അദ്ദേഹത്തോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കാന്‍ ഓസീസ് ആരാധകരോട് അഭ്യര്‍ത്ഥിച്ചു. 

പരമ്പരയിലെ മുന്‍ മത്സരങ്ങളിലും കോഹ്‌ലിയെ ഇത്തരത്തില്‍ കാണികള്‍ കൂക്കിവിളിച്ചിരുന്നു. അതേസമയം 2012ല്‍ തന്റെ ആദ്യ ഓസീസ് പര്യടനത്തിലും കോഹ്‌ലിക്ക് ഓസീസ് ആരാധകരുടെ മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് കാണികള്‍ക്കു നേരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയതിന് കോഹ്‌ലിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴയും ലഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com