പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? നിലപാട് വ്യക്തമാക്കി ഗംഭീര്‍

2019ലെ പൊതു തിരഞ്ഞെടുപ്പില്‍ ഗംഭീര്‍ ബിജെപി സ്ഥാനാര്‍ഥിയായി പൊതു തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങുമെന്ന റിപ്പോര്‍ട്ടുകളും ശക്തമായിരുന്നു
പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? നിലപാട് വ്യക്തമാക്കി ഗംഭീര്‍

ക്രിക്കറ്റിന് പുറത്തുള്ള ജീവിതം ആസ്വദിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. അതിനിടെ, 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ ഗംഭീര്‍ ബിജെപി സ്ഥാനാര്‍ഥിയായി പൊതു തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങുമെന്ന റിപ്പോര്‍ട്ടുകളും ശക്തമായിരുന്നു. അതിനോട് പ്രതികരിക്കുകയാണ് ഗംഭീര്‍ ഇപ്പോള്‍. 

രാഷ്ട്രയത്തില്‍ ഇറങ്ങുവാനോ, രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകുവാനോ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗംഭീര്‍ വ്യക്തമാക്കുന്നു. ഞാന്‍ ഒരു വിരമിച്ച ക്രിക്കറ്റ് താരമാണ്. നിങ്ങളെ പോലെ തന്നെ, ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിന് വേണ്ടി കാത്തിരിക്കുന്നുവെന്നായിരുന്നു രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ തള്ളി ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചത്. 

തീവ്ര ദേശിയതയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രതികരണങ്ങളുമായിട്ടായിരുന്നു ഗംഭീര്‍ എന്നും പൊതു കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞിരുന്നത്. ഇതോടെ താരം ബിജെപിയുടെ ഭാഗമാകുമെന്ന രീതിയില്‍ വിലയിരുത്തലുകള്‍ ഉയര്‍ന്നിരുന്നു. പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് വിരമിക്കല്‍ പ്രഖ്യാപിച്ചതും ഇതിനാണെന്ന സൂചനകള്‍ ഉയര്‍ന്നുവെങ്കിലും അതെല്ലാം ഇപ്പോള്‍ തള്ളുകയാണ് ഗംഭീര്‍. നേരത്തെ, ഗംഭീറിനൊപ്പം ധോനിയും പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. 

പൃഥ്വി ഷാ തിരിച്ചു വരുന്നതോടെ, മായങ്ക് അഗര്‍വാളും ഷായും ചേര്‍ന്ന് ഇന്ത്യയുടെ ഓപ്പണിങ് ജോലി ഭംഗിയാക്കുമെന്നും ഗംഭീര്‍ പറഞ്ഞു. എന്നാല്‍ ഫോമിലല്ലാതെ രാഹുലിന് കുറച്ചു കൂടി സമയം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവണം. ലോക കപ്പില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നീ ടീമുകള്‍ മികവ് കാണിക്കുമെന്നും, ഇവര്‍ തരുന്ന സര്‍പ്രൈസുകള്‍ നേരിടാന്‍ നമ്മള്‍ തയ്യാറാകണം എന്നും ഗംഭീര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com