സിഡ്നി ടെസ്റ്റ്; ഇന്ത്യക്കെതിരെ ഓസ്ട്രേലിയ പൊരുതുന്നു; ഹാരിസിന് അർധ ശതകം; ഖവാജ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2019 06:49 AM  |  

Last Updated: 05th January 2019 07:23 AM  |   A+A-   |  

DwG3zFIVsAAPvTb

 

സിഡ്നി: നാലാം ടെസ്റ്റിൽ ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോർ മറികടക്കാൻ ഓസ്ട്രേലിയ പൊരുതുന്നു. അർധ സെഞ്ച്വറിയുമായി പൊരുതുന്ന മാർക്കസ് ഹാരിസിന്റെ മികവിലാണ് ഓസ്ട്രേലിയ പോരാട്ടം നയിക്കുന്നത്. ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിലാണ്. ഒൻപത് വിക്കറ്റുകൾ ശേഷിച്ചിരിക്കെ ഇന്ത്യൻ സ്കോറിനൊപ്പമെത്താൻ ഓസീസിന് 500 റൺസ് കൂടി വേണം. ഏഴ് വിക്കറ്റിന് 622 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

ഓപണർ ഉസ്മാൻ ഖവാജയാണ് പുറത്തായ ബാറ്റ്സ്മാൻ. 71 പന്തിൽ 27 റൺസുമായി താരം മടങ്ങി. കുൽദീപ് യാദവിനാണ് വിക്കറ്റ്. ഒന്നാം വിക്കറ്റിൽ 72 റൺസ് ചേർത്താണ് ഖവാജ മടങ്ങിയത്. 77 റൺസുമായി ഹാരിസും 18 റൺസുമായി ലബുസ്ചനെയുമാണ് ക്രീസിൽ. 

നേരത്തെ ചേതേശ്വർ പൂജാര (193), ഋഷഭ് പന്ത് (159), രവീന്ദ്ര ജഡേജ (81)  മായങ്ക് അ​ഗർവാൾ (77), ഹനുമ വിഹാരി (42) എന്നിവരുടെ മികവിലാണ് ഇന്ത്യ പടുകൂറ്റൻ സ്കോർ സ്വന്തമാക്കിയത്. ഓസീസിനായി നതാൻ ലിയോൺ നാലും ഹാസ്‌ലെവുഡ്‌ രണ്ടും മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റുമെടുത്തു.