ആ ക്ലാസ് ഇന്നിങ്‌സ് പിതാവിന്റെ ആരോഗ്യനില വഷളായപ്പോള്‍; ശസ്ത്രക്രീയയ്ക്കിടയിലും പൂജാരയുടെ ശ്രദ്ധ കളിയില്‍ മാത്രം

സിഡ്‌നിയില്‍ വ്യാഴാഴ്ച പൂജാര തന്റെ സെഞ്ചുറിയോട് അടുക്കുമ്പോള്‍ ഹൃദയ ശസ്ത്രക്രീയയ്ക്കായി പോവുകയായിരുന്നു പൂജാരയുടെ കുടുംബം.
ആ ക്ലാസ് ഇന്നിങ്‌സ് പിതാവിന്റെ ആരോഗ്യനില വഷളായപ്പോള്‍; ശസ്ത്രക്രീയയ്ക്കിടയിലും പൂജാരയുടെ ശ്രദ്ധ കളിയില്‍ മാത്രം

ഓസീസ് മണ്ണിലെ ടെസ്റ്റ് പരമ്പരയില്‍ 1258 ഡെലിവറികളാണ് പൂജാര നേരിട്ടത്. പരമ്പര അവസാനത്തോട് അടുക്കുമ്പോള്‍ ഒരു പുതിയ പേര് കൂടി പൂജാരയ്ക്ക് ക്രിക്കറ്റ് പ്രേമികള്‍ നല്‍കുന്നുണ്ട്, ടെസ്റ്റിലെ പോസ്റ്റര്‍ ബോയ്. ഒന്‍പത് മണിക്കൂറോളം ക്രീസില്‍ നിലയുറപ്പിച്ച് നിന്ന് കളിക്കുന്ന താരത്തെ മറ്റെന്ത് പേരാണ് വിളിക്കേണ്ടത്. ക്രിക്കറ്റ് ലോകം ഇങ്ങനെ പുകഴ്ത്തുമ്പോള്‍ പൂജാരയുടെ ഭാര്യ അച്ഛന്റെ ഡിസ്ചാര്‍ജ് സമ്മറിയുമായി ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ തിരക്കിലാണ്. 

സിഡ്‌നിയില്‍ വ്യാഴാഴ്ച പൂജാര തന്റെ സെഞ്ചുറിയോട് അടുക്കുമ്പോള്‍ ഹൃദയ ശസ്ത്രക്രീയയ്ക്കായി പോവുകയായിരുന്നു പൂജാരയുടെ കുടുംബം. 68 വയസിലെത്തി നില്‍ക്കുന്ന ഇന്ത്യയുടെ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം അരവിന്ദിനെ, ഉയര്‍ന്ന ഹൃദയമിടിപ്പാണ് വലയ്ക്കുന്നത്. ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിന് ഇടയിലും മകന്റെ ഇന്നിങ്‌സിനെ കുറിച്ച് അറിയാന്‍ തന്നെയായിരുന്നു അദ്ദേഹത്തിന് തിടുക്കം. 

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പൂജാരയെ പുകഴ്ത്തിയുള്ള അഭിപ്രായങ്ങള്‍ ഞാന്‍ കേള്‍ക്കുന്നു. അവന്റെ ബാറ്റിങ്ങില്‍ പലര്‍ക്കുമുള്ള സംശയവുമെല്ലാം ഇപ്പോള്‍ മാറിയിരിക്കും. വീട്ടില്‍ തിരിച്ചെത്തി ഞാന്‍ അവന്റെ കളിയുടെ റിപ്ലേകള്‍ കാണുമെന്നും പൂജാരയുടെ പിതാവ് പറയുന്നു. സിഡ്‌നി ടെസ്റ്റിന് ഇറങ്ങുമ്പോള്‍, പിതാവിന് ശസ്ത്രക്രീയ വേണമെന്ന് പൂജാരയ്ക്ക് അറിയാമായിരുന്നു. ശസ്ത്രക്രീയ വൈകരുത് എന്ന് ഡോക്ടര്‍ പൂജാരയെ ഫോണില്‍ വിളിച്ച് പറഞ്ഞു. ശസ്ത്രക്രീയ കൂടിയേ തീരുവെന്ന് വ്യക്തമായപ്പോള്‍ പൂജാര സമ്മതിച്ചുവെന്നും താരത്തിന്റെ ഭാര്യ പറയുന്നു. 

പിതാവിന്റൈ ആരോഗ്യ നിലയെ സംബന്ധിച്ച ആശങ്കകള്‍ക്കിടയിലായിരുന്നു സിഡ്‌നിയിലെ പൂജാരയുടെ ഇന്നിങ്‌സ്. എങ്കിലും ശ്രദ്ധ വിടാതിരുന്ന പൂജാര ക്ലാസ് ഇന്നിങ്‌സിന് ശേഷമാണ് പവലിയനിലേക്ക് മടങ്ങിയത്.  ഈ ടെസ്റ്റിന് ശേഷം തനിക്ക് ശരിക്കുമൊന്ന് ഉറങ്ങാനാവുമെന്നായിരുന്നു സിഡ്‌നിയിലെ തകര്‍പ്പന്‍ ഇന്നിങ്‌സിന് പിന്നാലെ പൂജാരയുടെ പ്രതികരണം. അഡ്‌ലെയ്ഡിലും, മെല്‍ബണിലും ഇന്ത്യയെ ജയത്തിലേക്കെത്തിക്കാന്‍ നിര്‍ണായകമായിരുന്നു പൂജാരയുടെ  ഇന്നിങ്‌സ്. സിഡ്‌നിയില്‍ അര്‍ഹിച്ച ഡബിള്‍ സെഞ്ചുറി നഷ്ടമായതിന്റെ നിരാശ പൂജാരയ്ക്ക് മാത്രമല്ല, ആരാധകര്‍ക്കെല്ലാമുണ്ട്. ഓസീസ് പരമ്പരയിലെ ടോപ് റണ്‍ സ്‌കോററാണ് പൂജാര. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com