പന്ത് അടുത്ത ധോനിയാണോ? അതുക്കും മേലെയെന്ന് പോണ്ടിങ്, ഈ ഇതിഹാസ താരത്തിന് തുല്യം

ധോനിയുടെ നിഴല്‍ മാത്രമാണ് ഇപ്പോള്‍ പന്തില്‍ കാണുന്നതെങ്കിലും ധോനിയുടെ പിന്‍ഗാമി തന്നെയാണ് പന്തെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു
പന്ത് അടുത്ത ധോനിയാണോ? അതുക്കും മേലെയെന്ന് പോണ്ടിങ്, ഈ ഇതിഹാസ താരത്തിന് തുല്യം

സിഡ്‌നിയിലെ 159 റണ്‍സ് പ്രകടനത്തിന് പിന്നാലെ അടുത്ത ധോനിയാണ് പന്തെന്ന നിലയിലെ വിലയിരുത്തലുകള്‍ ശക്തമായി കഴിഞ്ഞു. പക്ഷേ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ് ധോനിയോടല്ല പന്തിനെ താരതമ്യപ്പെടുത്തുന്നത്. മറ്റൊരു ആദം ഗില്‍ക്രിസ്റ്റാകും പന്ത് എന്നാണ് പോണ്ടിങ്ങിന്റെ വാക്കുകള്‍. 

പന്തിന്റെ ഗെയിം സെന്‍സ് മികച്ചതാണ്. പന്തിന്റെ പരിശീലിപ്പിക്കുവാനുള്ള ഭാഗ്യം ഡല്‍ഹിയിലായിരിക്കുമ്പോള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. കീപ്പിങ്ങില്‍ കുറച്ച് കൂടി ശ്രദ്ധ കൊടുക്കണം. നല്ല ബാറ്റ്‌സമാനായി മാറും പന്ത്. കമന്ററി ബോക്‌സില്‍ ഞങ്ങള്‍ പന്തിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അടുത്ത ഗില്‍ക്രിസ്റ്റാണ് പന്ത് എന്നും പോണ്ടിങ് പറയുന്നു. 

ഓസ്‌ട്രേലിയയുടെ എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഗില്‍ക്രിസ്റ്റ്. ധോനിയുടെ നിഴല്‍ മാത്രമാണ് ഇപ്പോള്‍ പന്തില്‍ കാണുന്നതെങ്കിലും ധോനിയുടെ പിന്‍ഗാമി തന്നെയാണ് പന്തെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. എങ്കിലും ഗില്‍ക്രിസ്റ്റിനോളം പന്തിനെ ഉയര്‍ത്താന്‍ പോണ്ടിങ്ങിനെ മടിയില്ല. സിഡ്‌നിയിലെ സെഞ്ചുറിയോടെ ധോനിയുടെ 12 വര്‍ഷം  പഴക്കമുള്ള റെക്കോര്‍ഡും പന്ത് മറികടന്നിരുന്നു. വിദേശ മണ്ണില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടമാണ് ധോനിയെ പിന്തള്ളി പന്ത് സ്വന്തമാക്കിയത്. 

പാകിസ്താനെതിരെ ഫയ്‌സലാബാദില്‍ നേടിയ ധോനിയുടെ 148 റണ്‍സാണ് പന്ത് പിന്നിലാക്കിയത്. ഏഷ്യയ്ക്ക് പുറത്ത് ഉയര്‍ന്ന സ്‌കോര്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് ബംഗ്ലാദേശിന്റെ മുസ്താഫിസൂര്‍ റഹ്മാനൊപ്പം പങ്കിടുകയുമാണ് പന്ത് ഇപ്പോള്‍. ന്യൂസീലാന്‍ഡിനെതിരെയായിരുന്നു 2017ല്‍ വെല്ലിങ്ടണില്‍ മുസ്താഫിസുര്‍ 159 റണ്‍സ് നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com