വെളിച്ചക്കുറവ് ഓസീസിന്റെ രക്ഷയ്‌ക്കെത്തി; മൂന്നാം ദിനം ആറ് വിക്കറ്റ് നഷ്ടപ്പെട്ട് ആതിഥേയര്‍, 386 റണ്‍സ് ലീഡുമായി ഇന്ത്യ

ഓപ്പണര്‍ ഹാരിസിന് മാത്രമാണ് ഓസീസ് നിരയില്‍ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താനായത്
വെളിച്ചക്കുറവ് ഓസീസിന്റെ രക്ഷയ്‌ക്കെത്തി; മൂന്നാം ദിനം ആറ് വിക്കറ്റ് നഷ്ടപ്പെട്ട് ആതിഥേയര്‍, 386 റണ്‍സ് ലീഡുമായി ഇന്ത്യ

മൂന്നാം ദിനം പൊരുതി നില്‍ക്കുന്ന ഓസ്‌ട്രേലിയയെ തുണച്ച് കാലാവസ്ഥയും. വെളിച്ച കുറവിനെ തുടര്‍ന്ന് മൂന്നാം ദിനം മൂന്നാം സെക്ഷനോടെ കളി നിര്‍ത്തിവെച്ചു. മൂന്നാം ടെസ്റ്റിന്റെ തുടര്‍ച്ചയെന്നോണം സിഡ്‌നിയിലും നിലയുറപ്പിക്കാന്‍ ശ്രമിക്കുന്ന കമിന്‍സിനൊപ്പം ഹാന്‍ഡ്‌സ്‌കോമ്പുമാണ് ക്രീസില്‍. കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. 

386 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യയ്ക്കിപ്പോഴുള്ളത്. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും, കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും വീഴ്ത്തി ഓസ്‌ട്രേലിയയെ പരുങ്ങലിലാക്കി. ഓപ്പണര്‍ ഹാരിസിന് മാത്രമാണ് ഓസീസ് നിരയില്‍ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താനായത്. 79 റണ്‍സ് എടുത്ത് നില്‍ക്കെ ഹാരിസിനെ ജഡേജയാണ് ഡ്രസിങ് റൂമിലേക്ക് തിരികെ അയച്ചത്. 

ഖവാജ, മാര്‍നസ്, ഷോണ്‍ മാര്‍ഷ്, ട്രവിസ് ഹെഡ് എന്നിവരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ഇന്ത്യ മടക്കി. നായകന്‍ ടീം പെയ്‌നിനും അവസരത്തിനൊത്ത് ഉയരാനായില്ല. 91 ബോളില്‍ നിന്നും 28 റണ്‍സുമായി ഹാന്‍ഡ്‌സ്‌കോമ്പും, 41 ബോളില്‍ നിന്നും 25 റണ്‍സുമായി കമിന്‍സുമാണ് ഇപ്പോള്‍ ക്രീസില്‍. 

മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് എന്ന ഭേദപ്പെട്ട നിലയിലായിരുന്നു ഓസ്‌ട്രേലിയ. എന്നാല്‍ സ്പിന്നര്‍മാര്‍ സാധ്യതകളെല്ലാം ഓസ്‌ട്രേലിയയില്‍ നിന്നും തട്ടിയെടുത്തു. രണ്ടാം സെഷനില്‍ മൂന്ന് വിക്കറ്റുകളാണ് ഓസീസ് കളഞ്ഞുകുളിച്ചത്.
സിഡ്‌നിയിലെ കാലാവസ്ഥ പരിഗണിച്ച് ന്യൂ ബോള്‍ എടുക്കാന്‍ കോഹ് ലി മൂന്നാം ദിനത്തിനെ മൂന്നാം സെഷനിലും തയ്യാറായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com