ശക്തി കളിക്കളത്തിന് പുറത്താണന്നേയുള്ളു; വമ്പന്‍ ക്ലബുകളെ തള്ളി ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം ഗ്ലോബല്‍ ഡിജിറ്റല്‍ ബെഞ്ച്മാര്‍ക്കില്‍

2017ല്‍ 78ാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ഇത്തവണ പത്ത് സ്ഥാനങ്ങള്‍ മുന്നോട്ടു കയറി 68ാം റാങ്കിലേക്കെത്തി
ശക്തി കളിക്കളത്തിന് പുറത്താണന്നേയുള്ളു; വമ്പന്‍ ക്ലബുകളെ തള്ളി ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം ഗ്ലോബല്‍ ഡിജിറ്റല്‍ ബെഞ്ച്മാര്‍ക്കില്‍

ഐഎസ്എല്‍ അഞ്ചാം സീസണില്‍ പ്രതീക്ഷ നല്‍കുന്ന ഒന്നും ആരാധകര്‍ക്കായി നല്‍കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനായില്ല. പ്രതീക്ഷകളെല്ലാം അസ്തമിച്ച് നില്‍ക്കുമ്പോള്‍ പക്ഷേ ഇന്റര്‍നെറ്റ് ലോകത്ത് നേട്ടം സ്വന്തമാക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. ഗ്ലോബല്‍ ഡിജിറ്റല്‍ ഫുട്‌ബോള്‍ ബെഞ്ച്മാര്‍ക്കിലാണ് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. 

2017ല്‍ 78ാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ഇത്തവണ പത്ത് സ്ഥാനങ്ങള്‍ മുന്നോട്ടു കയറി 68ാം റാങ്കിലേക്കെത്തി. 4,267,686 ആണ് ബ്ലാസ്റ്റേഴ്‌സിന്റെ ഡിജിറ്റല്‍ മേഖലയിലെ അംഗബലം. ഫേസ്ബുക്കില്‍ 1,117,965, ഇന്‍സ്റ്റഗ്രാമില്‍ 812085, ട്വിറ്ററില്‍ 1,859,823, യൂടൂബില്‍ 33,465, മറ്റുള്ളവയില്‍ 474,348 എന്നിങ്ങനെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശക്തി. 

ന്യൂകാസില്‍, സെവിയ്യ, ലോസ് ആഞ്ചലസ് ഗാലക്‌സി എന്നീ ക്ലബുകളേയും ബ്ലാസ്റ്റേഴ്‌സ് പിന്നിലാക്കിയിട്ടുണ്ട്. റയല്‍ മാഡ്രിഡാണ് റാങ്കിങ്ങില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ബാഴ്‌സയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com