സിഡ്‌നിയില്‍ കെ.എല്‍.രാഹുലിനെ അഭിനന്ദിച്ച് അമ്പയര്‍, സത്യസന്ധതയുടെ പേരില്‍!

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2019 09:56 AM  |  

Last Updated: 05th January 2019 09:56 AM  |   A+A-   |  

klrahul050119

ബാറ്റിങ്ങില്‍ നിരാശപ്പെടുത്തുന്ന കെ.എല്‍.രാഹുലിനെ പഴി പറയുന്നത് തുടരുകയാണ് ആരാധകര്‍. എന്നാല്‍ സിഡ്‌നിയില്‍ അമ്പയര്‍ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സമാനെ അഭിനന്ദിച്ചെത്തി. രാഹുല്‍ കാട്ടിയ സത്യസന്ധയുടെ പേരിലായിരുന്നു അത്. 

മൂന്നാം ദിനത്തില്‍ കളി തുടങ്ങി അഞ്ചാം ഓവറിലായിരുന്നു സംഭവം. ഹാരിസ് ക്രീസില്‍ നില്‍ക്ക് ജഡേജയെ കോഹ് ലി ആക്രമണത്തിനായി കൊണ്ടുവന്നു. ആദ്യ ഡെലിവറിയില്‍ തന്നെ ജഡേജയെ അടിച്ചു കളിക്കാന്‍ ശ്രമിച്ച ഹാരിസ് മിഡ് ഓണിലേക്ക് ഷോട്ട് ഉതിര്‍ത്തപ്പോള്‍ തകര്‍പ്പന്‍ ഡൈവിലൂടെ രാഹുല്‍ ഹാരിസിനെ കൈകളില്‍ സുരക്ഷിതമാക്കിയെന്ന് തോന്നിച്ചു. 

എന്നാല്‍ ഉടനെ തന്നെ ക്യാച്ച് എടുത്തില്ലാ എന്ന് രാഹുല്‍ വ്യക്തമാക്കി. പന്ത് ഗ്രൗണ്ടില്‍ കുത്തിയാണ് തന്റെ കൈകളിലേക്കെത്തിയതെന്ന് രാഹുല്‍ പറഞ്ഞു. ആ ഓവര്‍ അവസാനിച്ചപ്പോള്‍ അമ്പയര്‍ ഗൗള്‍ഡ് രാഹുലിനെ അഭിനന്ദിച്ചെത്തി. നല്ല പ്രവര്‍ത്തിയായിരുന്നു അതെന്ന് രാഹുലിനോട് അമ്പയര്‍ പറയുന്നത് സ്റ്റമ്പ് മൈക്കില്‍ വ്യക്തമാവുകയും ചെയ്തു.