ഓസീസിന് ഫോളോഓണ്‍; രണ്ട് സെഷനും ഒരു ദിനവും ആതിഥേയര്‍ക്ക് അതിജീവിക്കണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2019 10:02 AM  |  

Last Updated: 06th January 2019 10:06 AM  |   A+A-   |  

aus89f

ഓസ്‌ട്രേലിയയില്‍ ഇന്ത്യ ചരിത്ര വിജയത്തിലേക്ക് അടുക്കുന്നു. സിഡ്‌നിയില്‍ നാലാം ദിനം രണ്ടാം സെഷനോടെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. 300 റണ്‍സിന് ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് ചെറുത്ത് നില്‍പ്പ് അവസാനിച്ചപ്പോള്‍ ഇന്ത്യയ്ക്ക് 322 റണ്‍സ് ലീഡുണ്ട്. ഫോളോ ഓണ്‍ ചെയ്യുന്ന ഓസ്‌ട്രേലിയയ്ക്ക് രണ്ട് സെഷനും ഒരു ദിവസവുമാണ് ഇനി അതിജീവിക്കേണ്ടത്. 

ആറ് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം കളി തുടങ്ങിയ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റ് നേട്ടവുമായി കുല്‍ദീപ് തകര്‍ക്കുകയായിരുന്നു. ടെസ്റ്റില്‍ ഇത് രണ്ടാം വട്ടമാണ് കുല്‍ദീപ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. നാലാം ദിനം ആദ്യ സെഷന്‍ മുഴുവന്‍ മഴയില്‍ മുങ്ങിയപ്പോള്‍ ലഞ്ചിന് ശേഷം കളി തുടങ്ങിയപ്പോള്‍ തന്നെ കമിന്‍സിനെ മടക്കി ഷമി ഓസീസിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. മെല്‍ബണില്‍ രണ്ട് ഇന്നിങ്‌സിലുമായി കണ്ട കമിന്‍സിന്റെ ചെറുത്തുനില്‍പ്പിന് സിഡ്‌നിയില്‍ ഇന്ത്യ അവസരം നല്‍കിയില്ല.

പിന്നാലെ ഹാന്‍ഡ്‌കോമ്പിനെ മടക്കി ഭൂമ്രയും വാലറ്റത്തെ ബാക്കി വിക്കറ്റുകള്‍ പിഴുത് കുല്‍ദീപും ഓസീസ് ഇന്നിങ്‌സിന് വിരാമമിട്ടു. അശ്വിന് പരിക്കേറ്റതിനെ തുടര്‍ന്ന് ലഭിച്ച അവസരം പരമാവധി മുതലെടുത്തായിരുന്നു കുല്‍ദീപിന്റെ കളി. 
മഴ കളി മുടക്കി ഓസീസിന് സിഡ്‌നിയില്‍ സമനില നല്‍കിയാല്‍ പോലും ഇന്ത്യന്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ചരിത്ര പരമ്പര ജയമാണ് മുന്നിലുള്ളത്. ടെ