നിങ്ങളെ പോലൊരു പെണ്‍കുട്ടി; കുഞ്ഞിന്റെ പേര് പങ്കുവെച്ച് രോഹിത് ശര്‍മ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2019 02:45 PM  |  

Last Updated: 06th January 2019 02:45 PM  |   A+A-   |  

rohit89

തന്റെ കുഞ്ഞിന്റെ പേര് ആരാധകരെ അറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. കുഞ്ഞിനും റിതികയ്ക്കും ഒപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചായിരുന്നു കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയത്. സമയ്‌റയ്ക്ക് വേണ്ടിയാവും ഇനി രോഹിത്തിന്റെ ക്രീസിലെ വെടിക്കെട്ടുകളെല്ലാം...

പ്രശസ്തമായ മാറൂണ്‍ 5ലെ ഗേള്‍സ് ലൈക്ക് യുവിലെ വരികള്‍ ഒപ്പം ചേര്‍ത്താണ് പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷം രോഹിത്ത് പ്രകടിപ്പിക്കുന്നത്. ഫോട്ടോയ്‌ക്കൊപ്പം ഗേള്‍സ് ലൈക്ക് യുവിന്റെ വീഡിയോ ലിങ്കും രോഹിത് ഒപ്പം ചേര്‍ക്കുന്നുണ്ട്. എപ്പോള്‍ കേള്‍ക്കുമ്പോഴും തനിക്കിത് രോമാഞ്ചം നല്‍കുന്നുവെന്നാണ് രോഹിത് പറയുന്നത്. 

നേരത്തെ, പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ എല്ലാവര്‍ക്കും സമയ്‌റയുടെ ആശംസ എന്ന നിലയില്‍, കുഞ്ഞ് ഇവരുടെ കൈവിരലുകളില്‍ പിടിച്ചിരിക്കുന്ന ഫോട്ടോ രോഹിത് പങ്കുവെച്ചിരുന്നു. ഈ ആഴ്ചയായിരുന്നു രോഹിത്തിന് കുഞ്ഞ് ജനിക്കുന്നത്. ഇതേ തുടര്‍ന്ന് സിഡ്‌നിയില്‍ രോഹിത്തിന് കളിക്കാനായിരുന്നില്ല. ഓസീസിനെതിരായ  ഏകദിന പരമ്പര ആകുമ്പോഴേക്കും രോഹിത് മടങ്ങി എത്തും.