ഒന്നല്ല, ഒരുപാട് വട്ടം ക്രിക്കറ്റ് എനിക്ക് ഭാരമായി മാറി, എന്റേതല്ലാത്ത തെറ്റിനെന്ന് ലക്ഷ്മണ്‍

തന്റെ ആത്മകഥയായ 281 ആന്‍ഡ് ബിയോണ്ടിലാണ് ലക്ഷ്മണ്‍ ക്രിക്കറ്റ് തനിക്ക് ഭാരമായി മാറിയ ദിനങ്ങളെ കുറിച്ച് പറയുന്നത്
ഒന്നല്ല, ഒരുപാട് വട്ടം ക്രിക്കറ്റ് എനിക്ക് ഭാരമായി മാറി, എന്റേതല്ലാത്ത തെറ്റിനെന്ന് ലക്ഷ്മണ്‍

ഓസീസ് മണ്ണില്‍ ഇന്ത്യ ചരിത്രം തിരുത്തി കുറിക്കുവാനുള്ള നിമിഷത്തിന് തൊട്ടടുത്തെത്തി കഴിഞ്ഞു. ഓസീസിനെതിരെ കോഹ് ലിയും സംഘവും വിരസാഹസീക കഥകള്‍ രചിക്കുമ്പോഴും 2001ല്‍ ലക്ഷ്മണ്‍ ഈഡനില്‍ നടത്തിയ ആ ചെറുത്ത് നില്‍പ്പ് ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ നിന്നും മായില്ല. അത്തരമൊരു വീരോചിത ഇന്നിങ്‌സിന്റെ ഉടമയാണെങ്കിലും, ക്രിക്കറ്റ് ഒരിക്കല്‍ തനിക്ക് ഭാരമായി തോന്നിയിരുന്നുവെന്നാണ് ലക്ഷ്മണ്‍ പറയുന്നത്. 

തന്റെ ആത്മകഥയായ 281 ആന്‍ഡ് ബിയോണ്ടിലാണ് ലക്ഷ്മണ്‍ ക്രിക്കറ്റ് തനിക്ക് ഭാരമായി മാറിയ ദിനങ്ങളെ കുറിച്ച് പറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് ആശ്രയിക്കാവുന്ന കരങ്ങളായിരുന്നിട്ടും ലക്ഷ്മണിനെ ടീമില്‍ നിന്നും ഒഴിവാക്കുന്ന സാഹചര്യങ്ങളുണ്ടായിരുന്നു. ക്രിക്കറ്റ് എനിക്ക് ഭാരമായി മാറിയ മൂന്ന് നാല് സന്ദര്‍ഭങ്ങള്‍ ഉണ്ടായെന്നാണ് ലക്ഷ്മണ്‍ പറയുന്നത്. 

ലോക കപ്പിനുള്ള ടീമില്‍ നിന്നും ലക്ഷ്മണിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ലോക കപ്പും അതുകഴിഞ്ഞുള്ള രാജ്യാന്തര മത്സരവും തമ്മില്‍ അഞ്ച് മാസത്തെ ഇടവേള വന്നത്, ക്രിക്കറ്റ് ജീവിതം ഇട്ടെറിഞ്ഞ് പോകുന്നതില്‍ നിന്നും ലക്ഷ്മണിനെ രക്ഷിച്ചു. അമേരിക്കയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവിടുകയായിരുന്നു ഞാന്‍ ആ ഇടവേളകളില്‍. എന്നാല്‍ ആ സമയം എന്തോ വല്ലാതെ നഷ്ടപ്പെടുന്നത് പോലെ എനിക്ക് തോന്നി. ക്രിക്കറ്റായിരുന്നു അത്. തന്റെ ആത്മകഥയിലെ ചിരിയും ഒറ്റപ്പെടലും എന്ന ഭാഗത്താണ് ലക്ഷ്മണ്‍ ആ ഇരുണ്ട ദിനങ്ങളെ കുറിച്ച് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com