അനുഷ്‌ക കുറിച്ചു 'വന്നു, കീഴടക്കി'; ഭാര്യയെ ആലിംഗനം ചെയ്തും കൈകോര്‍ത്ത് മൈതാനത്ത് നടന്നും കോഹ്‌ലിയുടെ വിജയാഘോഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2019 03:28 PM  |  

Last Updated: 07th January 2019 03:28 PM  |   A+A-   |  

1546838992-Anushka_Kohli

 

സിഡ്‌നി: സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ നിരന്തരം പിന്തുടരുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയും. ഇന്ത്യയുടെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയതിന്റെ ആഘോഷത്തിലാണ് നായകന്‍. കോഹ്‌ലിക്കൊപ്പം അനുഷ്‌ക ശര്‍മയും ഓസ്‌ട്രേലിയയിലാണ്. ഇരുവരും പുതുവത്സരം ആഘോഷിച്ചതും ഓസീസ് മണ്ണില്‍ തന്നെ. 

ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ ഇരുവരും ചേര്‍ന്ന് സിഡ്‌നി മൈതാനത്ത് വിജയമാഘോഷിച്ചതും ശ്രദ്ധേയമായി. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കോഹ്‌ലിയെ ആലിംഗനം ചെയ്യുന്നതും ഗ്രൗണ്ടിലൂടെ ഇരുവരും കൈക്കോര്‍ത്ത് നടക്കുന്നതുമായ ചിത്രങ്ങളും വീഡിയോയുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

'വന്നു, കീഴടക്കി' എന്ന അടിക്കുറിപ്പോടെ അനുഷ്‌ക ശര്‍മ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. കപ്പിന് മുത്തമിടുന്ന കോഹ്‌ലിയുടേയും വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന്റെയും ചിത്രങ്ങളാണ് അനുഷ്‌ക ആരാധകര്‍ക്കായി പങ്കുവച്ചത്.