ഇന്ത്യയോട് തോറ്റതിന് പിന്നാലെ പരിശീലകനും പുറത്ത് ; കോണ്‍ട്രാക്ട് റദ്ദാക്കിയെന്ന് തായ്‌ലന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 07th January 2019 03:33 PM  |  

Last Updated: 07th January 2019 03:35 PM  |   A+A-   |  

 

അബുദാബി : എഎഫ്‌സി ഏഷ്യന്‍ കപ്പിലെ ടീമിന്റെ തോല്‍വിക്ക് പിന്നാലെ പരിശീലകനെ പുറത്താക്കി തായ്‌ലാന്‍ഡ്. സെര്‍ബിയക്കാരനായ പരിശീലകന്‍ മിലോവന്‍ രജേവാകിനെയാണ് തായ്‌ലന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്താക്കിയത്. ഇന്ത്യയോടേറ്റ പരാജയത്തിന് പിന്നാലെയായിരുന്നു നടപടി.

രജേവാകുമായിട്ടുള്ള കോണ്‍ട്രാക്ട് റദ്ദാക്കുന്നതായി തീരുമാനം പ്രഖ്യാപിച്ച തായ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സോംയോത് പൂംപാന്‍മോംഗ് അറിയിച്ചു. എഎഫ്‌സി കപ്പിലെ തായ് ടീമിന്റെ തുടര്‍ മല്‍സരങ്ങളില്‍ അസിസ്റ്റന്റ് കോച്ച് സിരിസാക് യോദ്യാര്‍ത്ഥെയ് ടീമിനെ പരിശീലിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2017 ഏപ്രിലിലാണ് രജേവാകിനെ തായ്‌ലന്‍ഡ്ഫുടിബോല്‍ ടീം പരിശീലകനായി നിയമിക്കുന്നത്. 

ഇന്നലെ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ തായ്‌ലന്‍ഡിനെ തകര്‍ത്തത്. വ്യാഴാഴ്ച ബഹ്‌റൈനെതിരെയാണ് തായ്‌ലന്‍ഡിന്റെ അടുത്ത കളി. വിജയത്തോടെ ഗ്രൂപ്പ് എയില്‍ മൂന്നുപോയിന്റോടെ ഇന്ത്യ മുന്നിലാണ്.