കരിയറിലെ ഏറ്റവും വലിയ നേട്ടം; ഓസീസ് മണ്ണിലെ പരമ്പര വിജയത്തെപ്പറ്റി കോഹ്‌ലി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2019 10:43 AM  |  

Last Updated: 07th January 2019 10:43 AM  |   A+A-   |  

kohli

 

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാനായത് കരിയറിലെ ഏറ്റവും വലിയ നേട്ടമെന്ന് ഇന്ത്യന്‍ ക്യാപറ്റന്‍ വിരാട് കോഹ്‌ലി. ടീമിന് പുതിയ വ്യക്തിത്വം നല്‍കുന്നതാണ് ഈ നേട്ടമെന്ന് കോഹ്ലി അഭിപ്രായപ്പെട്ടു.

എന്റെ ഇതുവരെയുള്ള നേട്ടങ്ങളില്‍ ഏറ്റവും വലുതാണിത്. നമ്മള്‍ ലോകകപ്പ് നേടുമ്പോള്‍ ഞാന്‍ വളരെ ചെറുപ്പമായിരുന്നു.  അന്നു മറ്റുള്ളവര്‍ വികാരപരമായി പ്രതികരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇപ്പോഴത്തെ നേട്ടം ടീം എന്ന നിലയില്‍ പുതിയൊരു വ്യക്തിത്വം നല്‍കുന്നതാണ്. ശരിക്കും അഭിമാനമുണ്ടാക്കുന്ന നേട്ടമാണിത്- മത്സരത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ കോഹ്ലി പറഞ്ഞു.

ഈ ടീമിനെ നയിക്കുക എന്നത് അഭിമാനാര്‍ഹമായ കാര്യമാണെന്ന് നായകന്‍ പറഞ്ഞു. ടീം അംഗങ്ങളാണ് ക്യാപ്റ്റനെ മികച്ചതാക്കുന്നത്. മത്സരത്തില്‍ പൂജാരയുടെ പ്രകടനം എടുത്തുപറയേണ്ടതുണ്ടെന്ന് കോഹ്ലി ചൂണ്ടിക്കാട്ടി. മായാങ്ക് അഗര്‍വാളിനെയും പരാമര്‍ശിക്കാതിരിക്കാനാവില്ല. ഋഷഭ് പന്തും നന്നായി കളിച്ചു- കോഹ്ലി പറ#്ഞു.