മകളുടെ പാട്ടിനൊത്ത് ചുവടുവെച്ച് ശ്രീശാന്ത്‌; വീഡിയോ കാണാം

By സമകാലികമലയാളം ഡെസ്‌ക്  |   Published: 07th January 2019 11:21 AM  |  

Last Updated: 07th January 2019 11:21 AM  |   A+A-   |  

 

മുന്‍ശുണ്ഠിക്കാരനാണെങ്കിലും ആരാധകര്‍ക്ക് പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ് ശ്രീശാന്ത്. ഈയിടെ സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെയാണ് ശ്രീശാന്ത് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്. ഷോയ്ക്കിടെ ശ്രീയുടെ ഭാര്യയും കുട്ടികളും താരത്തെ കാണാനെത്തിയതും തുടര്‍ന്നുള്ള വികാരനിര്‍ഭരമായ നിമിഷങ്ങളും ആരാധകര്‍ കണ്ടു. 

ബിഗ് ബോസിലെ അവസാന രണ്ടു പേരിലൊരാളായിരുന്നു ശ്രീശാന്ത്.  എന്നാല്‍, രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു ശ്രീശാന്തിന്. ഷോ കഴിഞ്ഞിട്ടും ശ്രീയാണ് യഥാര്‍ത്ഥത്തില്‍ വിജയി ആകേണ്ടതെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നു. ശ്രീശാന്തിന്റെ മറയില്ലാത്ത പെരുമാറ്റമാണ് ആരാധകരുടെ ഇഷ്ടം സ്വന്തമാക്കാന്‍ സഹായിച്ചത്.

ഇതിനിടെ ശ്രീയും മകളും ഒരുമിച്ചുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബിഗ് ബോസ് അവസാനിച്ചതിന് ശേഷം വീട്ടിലെത്തിയ ശ്രീ തന്റെ മകള്‍ക്കൊപ്പം കളിച്ചുല്ലസിക്കുന്നതിന്റെ വിഡിയോ ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു താരം. 

എന്റെ സ്‌നേഹം, എന്റെ ലോകം എന്ന ക്യാപ്ഷനോടെയാണ് ശ്രീശാന്ത് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീയുടേയും മകള്‍ സാന്‍വികയുടേയും വിഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. മകളുടെ പാട്ടിനൊപ്പം സന്തോഷത്തോടെ ചുവടുകള്‍ വെക്കുന്ന ശ്രീശാന്തിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.