ഒരു ലക്ഷം കാണികള്‍, 700 കോടി ചെലവ്; 63 ഏക്കറില്‍ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇന്ത്യയില്‍ 

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അഹമ്മദാബാദില്‍ പുരോഗമിക്കുന്നു.
ഒരു ലക്ഷം കാണികള്‍, 700 കോടി ചെലവ്; 63 ഏക്കറില്‍ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇന്ത്യയില്‍ 

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അഹമ്മദാബാദില്‍ പുരോഗമിക്കുന്നു. ഒരു ലക്ഷം കാണികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ ഗുജറാത്ത് അസേസിയേഷന്‍ വൈസ് പ്രസിഡന്റ് പരിമാല്‍ നാഥ്വാനി പുറത്തുവിട്ടു. 63 ഏക്കറിലാണ് വിശാലമായ ക്രിക്കറ്റ് സ്‌റ്റേഡിയം ഉയരുന്നത്.

എല്‍ ആന്റ് ടി കമ്പനിക്കാണ് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണ ചുമതല. 700 കോടി രൂപയാണ് സ്റ്റഡിയത്തിന്റെ നിര്‍മ്മാണ ചെലവ്. സ്‌റ്റേഡിയത്തിന്റെ ഭാഗമായി മൂന്ന് പരിശീലന മൈതാനങ്ങളും ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയും ഉണ്ടാകും. മികച്ച പാര്‍ക്കിങ് സംവിധാനമാണ് സ്‌റ്റേഡിയത്തില്‍ ഒരുക്കിരിക്കുന്നത്. ഒരേ സമയം 3,000 കാറുകള്‍ക്കും 10,000 ഇരുചക്രവാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. 55 റുമുകളുള്ള ക്ലബ്ബ് ഹൗസും 76 കോര്‍പ്പറേറ്റ് ബോക്‌സുകളും സ്‌റ്റേഡിയത്തില്‍ ഒരുക്കും.

രാജ്യത്തിന്റെ അഭിമാനമായി സ്‌റ്റേഡിയം മാറുമെന്ന് പരിമാല്‍ പറഞ്ഞു. 2018 ജനുവരിയിലാണ് സ്‌റ്റേഡിയത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസില്‍ തോന്നിയ ആശയമാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ഏറ്റെടുത്തത്. നിലവില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് ഏറ്റവും വലുത്. 90000 പേര്‍ക്ക് ഒരേ സമയം കളികാണാനുളള സൗകര്യമാണ് മെല്‍ബല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഉളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com