ഒരിടത്ത് കൂടി ധോനിയെ വെട്ടി പന്ത്; ടെസ്റ്റ് റാങ്കിങ്ങില്‍ അതിശയിപ്പിക്കുന്ന കുതിപ്പ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2019 01:04 PM  |  

Last Updated: 08th January 2019 01:10 PM  |   A+A-   |  

21421418-india-vs-west-indies-ms-

റെക്കോര്‍ഡുകള്‍ പലതും മറികടന്നുള്ള ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി റിഷഭ് പന്ത്. ധോനിയെയാണ് പന്ത് ഇവിടെ പിന്നിലേക്ക് മാറ്റി നിര്‍ത്തുന്നത്. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ കരിയറിലെ ഏറ്റവും മികച്ച പോയിന്റാണ് പന്ത് ഇപ്പോള്‍ നേടിയിരിക്കുന്നത്. 

റാങ്കിങ്ങില്‍ 20 സ്ഥാനം മുന്നോട്ടു കയറി റിഷഭ് 17ാം സ്ഥാനത്തെത്തി. 673 പോയിന്റ് സ്വന്തമാക്കിയാണ് പന്തിന്റെ ഈ കുതിപ്പ്. ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങും ഇത് തന്നെ.
ടെസ്റ്റ് റാങ്കിങ്ങില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന് പോയിന്റാണ് പന്ത് ഇപ്പോള്‍ ഫറോഖ് എഞ്ചിനിയറുമായി പങ്കിടുന്നത്. ധോനിയുടെ 662 പോയിന്റാണ് പന്ത് മറികടന്നത്. ധോനിക്ക് മുന്‍പുണ്ടായിരുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ ഉയര്‍ന്ന പോയിന്റ് ഫറോക് എഞ്ചിനിയര്‍ 1973ല്‍ നേടിയ 673 ആയിരുന്നു. പിന്നാലെ ഫറോഖ് തന്നെ നേടിയ 619 പോയിന്റും.

ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ് ലിയേക്കാള്‍ കൂടുതല്‍ റണ്‍സ് ഓസീസ് പരമ്പരയില്‍ നേടിയാണ് റാങ്കിങ്ങിലും പന്ത് കുതിപ്പ് നടത്തിയത്. ഒന്‍പത് ടെസ്റ്റുകള്‍ മാത്രം പിന്നിടുമ്പോഴാണ് പന്ത് റാങ്കിങ്ങില്‍ അവസാന 20ല്‍ ഉള്‍പ്പെടുന്നത്. ഓസ്‌ട്രേലിയയില്‍ പരമ്പര തുടങ്ങുമ്പോള്‍ റാങ്കിങ്ങില്‍ 59ാം സ്ഥാനത്തായിരുന്നു പന്ത്.

350 റണ്‍സും, 20 ക്യാച്ചും നേടിയായിരുന്നു ഓസ്‌ട്രേലിയയില്‍ പന്തിന്റെ പ്രകടനം. എന്നാല്‍ ഓസീസ് പരമ്പരയിലെ ടോപ് സ്‌കോററും, സിഡ്‌നിയിലെ മാന്‍ ഓഫ് ദി മാച്ച് ആയിട്ടും റാങ്കിങ്ങില്‍ ഒരു സ്ഥാനം മാത്രം മുന്നോട്ടു കയറുവാനെ പൂജാരയ്ക്കായുള്ളു. 881 പോയിന്റോടെ മൂന്നാം  സ്ഥാനത്താണ് പൂജാരയിപ്പോള്‍.