'ഓസീസ് ഇന്ത്യയില്‍ എത്തുമ്പോള്‍ ഫ്രഷായി വേണം'; കീവീസിനെതിരെ ഭൂമ്രയ്ക്ക് വിശ്രമം നല്‍കി ബിസിസിഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2019 10:52 AM  |  

Last Updated: 08th January 2019 10:52 AM  |   A+A-   |  

Jasprit-Bumrah-Team-India

ഓസീസിനെതിരായ  ഏകദിന പരമ്പരയ്ക്ക് തൊട്ടുപിന്നാലെ ആരംഭിക്കുന്ന ന്യൂസിലാന്‍ഡിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയില്‍ ജസ്പ്രിത് ഭൂമ്ര കളിക്കില്ല. ഓസീസ് പരമ്പരയില്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഭൂമ്രയ്ക്ക് ബിസിസിഐ വിശ്രമം അനുവദിക്കുകയായിരുന്നു. 

ഭൂമ്രയ്ക്ക് പകരം മുഹമ്മദ് സിറാജ് ഏകദിന ടീമിലേക്കെത്തിയപ്പോള്‍, ട്വന്റി20 ടീമില്‍ സിദ്ധാര്‍ഥ് കൗള്‍ സ്ഥാനം കണ്ടെത്തി. ജനുവരി 23നാണ് അഞ്ച് ഏകദിനങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. മൂന്ന് ട്വന്റി20യും ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ കളിക്കും. 

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 21 വിക്കറ്റാണ് ഭൂമ്ര വീഴ്ത്തിയത്. ജോലിഭാരം പരിഗണിച്ച് തന്നെയാണ് ഭൂമ്രയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത് എന്ന് ബിസിസിഐ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോം സീരീസിന് മുന്‍പ് വേണ്ട വിശ്രമം ഭൂമ്രയ്ക്ക് അനുവദിക്കുകയാണ് ലക്ഷ്യം.