കോഹ്ലി ആ ട്രോഫി ഉയര്‍ത്തിയപ്പോള്‍ ഞാന്‍ കരയുകയായിരുന്നു ; സുനില്‍ ഗാവസ്‌കര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2019 05:33 AM  |  

Last Updated: 08th January 2019 08:44 AM  |   A+A-   |  

 

ന്യൂഡല്‍ഹി: ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫി ഇന്ത്യന്‍ നായകന്‍ ഏറ്റുവാങ്ങിയ നിമിഷം താന്‍ കരഞ്ഞു പോയെന്ന് സുനില്‍ ഗാവാസ്‌കര്‍. ഓസ്‌ട്രേലിയന്‍ മണ്ണിലെത്തി അവരെ ടെസ്റ്റ് മത്സരത്തില്‍ പരാജയപ്പെടുത്തുകയെന്ന ചരിത്ര നേട്ടമാണ് കോഹ് ലിയും സംഘവും കുറിച്ചത്. 

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പിഴവ് മൂലം ഗാവാസ്‌കര്‍ക്ക് സമ്മാനദാന ചടങ്ങിന് എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യന്‍ ടീമിന്റെ നേട്ടത്തില്‍ തനിക്ക് അഭിമാനമുണ്ടെന്നും നേരിട്ട് കാണാന്‍ സാധിച്ചിരുന്നുവെങ്കില്‍ സന്തോഷം ഇരട്ടിയായേനെയെന്നും അദ്ദേഹം പറഞ്ഞു. 

സിഡ്‌നിയില്‍ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മോശം കാലാവസ്ഥയെ തുടര്‍ന്ന് സമനിലയിലാണ് അവസാനിച്ചത്. ഏഴുവിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോറാണ് ഇന്ത്യ ഓസീസിന് മുന്നിലുയര്‍ത്തിയത്.