18ാം വയസിൽ മുറിയിൽ നിന്ന് കോണ്ടം കണ്ടെത്തി; അമ്മ പ്രശ്നമാക്കി; സുരക്ഷിതനായിരിക്കുമെന്ന് അച്ഛൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2019 08:06 PM  |  

Last Updated: 08th January 2019 08:07 PM  |   A+A-   |  

pandya-759-min

 

മുംബൈ: സമീപ കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഏറ്റവും അധികം വിമർശനമേറ്റു വാങ്ങിയ താരമാണ് ഓപണർ കെഎൽ രാഹുൽ. ഓസ്ട്രേലിയൻ പര്യടനത്തിൽ അമ്പേ പരാജയപ്പെട്ടുപോയ രാഹുലിനെതിരെ ആരാധകർ കടുത്ത വിമർശനമാണ് ഉയർത്തിയത്. ഇപ്പോൾ രാഹുൽ നടത്തിയ ഒരു തുറന്നുപറച്ചിലാണ് ശ്രദ്ധേയമായി നിൽക്കുന്നത്. 

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയായ കോഫി വിത് കരണ്‍ പരിപാടിയിലാണ് രാഹുൽ തുറന്നുപറച്ചിൽ നടത്തിയത്. സമീപ ദിവസം സംപ്രേക്ഷണം ചെയ്ത എപ്പിസോഡില്‍ കെ‌എല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു അതിഥികൾ. അതിഥികള്‍. കരണ്‍ ജോഹറിന്റെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാതെ ഇരുവരും തങ്ങളുടെ ലൈംഗിക ജീവിതത്തെ കുറിച്ചു വരെ തുറന്നു സംസാരിച്ചിരുന്നു. 

തനിക്ക് 18 വയസ്സുള്ളപ്പോള്‍ റൂമില്‍ നിന്ന് അമ്മ കോണ്ടം കണ്ടെത്തിയ രസകരമായ സംഭവമാണ് ചർച്ചയിൽ രാഹുൽ ഒർത്തെടുത്തത്. 
മുറി വൃത്തിയാക്കാനായി അമ്മ വന്നപ്പോഴാണ് കോണ്ടം കണ്ടത്. ഇത് വലിയ പ്രശ്‌നമായി. അമ്മ ഒച്ചയെടുത്തു. അച്ഛനോട് ഇക്കാര്യം പറഞ്ഞ് ചീത്ത കേള്‍പ്പിച്ചു. 

എന്നാല്‍ രാത്രി അമ്മ ഉറങ്ങാന്‍ പോയ സമയത്ത് അച്ഛന്‍ തന്റെ അടുത്തു വന്നു പറഞ്ഞു. നീ ഇത് ഉപയോഗിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അതുകൊണ്ടുതന്നെ നീ എപ്പോഴും സുരക്ഷിതനായിരിക്കും. പക്ഷേ ഇതുപയോഗിക്കുന്നതിനുള്ള സമയമല്ല ഇപ്പോള്‍. നീ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു അച്ഛന്റെ പ്രതികരണം.