അത് സാധ്യമാക്കിയതിന് ഇന്ത്യയെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രിയും; കയ്യടിച്ച് ക്രിക്കറ്റ് പ്രേമികള്‍

ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ടീമായ കോഹ് ലിക്കും സംഘത്തിനും ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, രാഷ്ട്രപതി ഉള്‍പ്പെടെയുള്ള പ്രമുഖരും എത്തിയിരുന്നു
അത് സാധ്യമാക്കിയതിന് ഇന്ത്യയെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രിയും; കയ്യടിച്ച് ക്രിക്കറ്റ് പ്രേമികള്‍

ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ചരിത്രം കുറിച്ച ഇന്ത്യന്‍ ടീമിനുള്ള അഭിനന്ദനമാണ് ഒഴുകുന്നത്. 71 വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ടീമായ കോഹ് ലിക്കും സംഘത്തിനും ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, രാഷ്ട്രപതി ഉള്‍പ്പെടെയുള്ള പ്രമുഖരും എത്തിയിരുന്നു. 

ഇന്ത്യയ്ക്ക് ആശംസ നേര്‍ന്നു വന്നവരില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമുണ്ട്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിച്ച ഉപഭുഖണ്ഡത്തില്‍ നിന്നുമുള്ള ആദ്യ ടീമായ കോഹ് ലിക്കും സംഘത്തിനും ആശംസകള്‍ എന്നായിരുന്നു ഇമ്രാന്‍ ഖാന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യയെ അഭിനന്ദിച്ചുള്ള പാക് പ്രധാനമന്ത്രിയുടെ വാക്കുകള്‍ വന്നതിന് പിന്നാലെ ഇമ്രാന്‍ ഖാന്റെ നീക്കത്തിന് നേരെ കയ്യടിക്കുകയാണ് ഇന്ത്യയിലേയും പാകിസ്താനിലേയും ക്രിക്കറ്റ് പ്രേമികള്‍.
 

പാക് മുന്‍ താരം ഷുഐബ് അക്തറും ഇന്ത്യന്‍ സംഘത്തിന് അഭിനന്ദനവുമായി എത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണിലെ ടെസ്റ്റ് പരമ്പരയാണ് ലോക ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമുട്ടേറിയത്. എന്നാല്‍ ഇന്ത്യയുടെ ശ്രമം മഹത്തരമാണ്. പരമ്പരയില്‍ ഉടനീളം ഓസീസിനെ ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കി പോന്നുവെന്നും അക്തര്‍ ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com