പരീക്ഷണങ്ങള്‍ പാളി, എഫ്എ കപ്പില്‍ ലിവര്‍പൂളിന്റെ കഥ കഴിച്ച് വോള്‍വ്‌സ്‌

പരീക്ഷണങ്ങള്‍ പാളി, എഫ്എ കപ്പില്‍ ലിവര്‍പൂളിന്റെ കഥ കഴിച്ച് വോള്‍വ്‌സ്‌

വോള്‍വ്‌സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍വി നേരിട്ട് പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂള്‍ എഫ്എ കപ്പില്‍ നിന്നും പുറത്ത്. 38ാം മിനിറ്റില്‍ റൗണ്‍ ജിമെനസും, 55ാം മിനിറ്റില്‍ റുബെന്‍ നെവസും വല കുലുക്കിയപ്പോള്‍ ലിവര്‍പൂളിന്റെ എഫ് എ കപ്പ് പോരാട്ടം മൂന്നാം റൗണ്ടില്‍ അവസാനിച്ചു. 

പ്രീമിയര്‍ ലീഗിനും ചാമ്പ്യന്‍സ് ലീഗിനും മുന്‍ഗണന നല്‍കി കളിക്കുന്ന ലിവര്‍പൂള്‍, വോള്‍വ്‌സിനെതിരെ ഒന്‍പത് മാറ്റങ്ങളാണ് വരുത്തിയത്. അലിസന്‍, വാന്‍ ഡിജിക്, റോബേര്‍ട്‌സന്‍ എന്നിവരെ ക്ലോപ് ഇറക്കിയില്ല. പതിനാറുകാരനായ കി ജാന, ആല്‍ബെര്‍ട്ടോ മൊറേനോ, ഫാബിനോ എന്നിവരെയായിരുന്നു ക്ലോപ് പരീക്ഷിച്ചത്. പക്ഷേ അവസരം മുതലാക്കാന്‍ അവര്‍ക്കായില്ല. 

തകര്‍പ്പന്‍ കളി പുറത്തെടുക്കാതിരുന്നിട്ട് കൂടി വോള്‍വ്‌സിന് നാലാം റൗണ്ടിലേക്ക് കടക്കുന്നതിനുള്ള സുവര്‍ണാവസരം ലിവര്‍പൂള്‍ ഒരുക്കി നല്‍കി. 38ാം മിനിറ്റഇല്‍ ജിമെനെസിന്റെ ഗോള്‍ പിറക്കുന്നത് വരെ കളി ലിവര്‍പൂളിന്റെ കൈകളിലുമായിരുന്നു. ഷകിരിയില്‍ നിന്നും പ്രതീക്ഷിച്ച കളി ഇല്ലാതെ വന്നതും ലിവര്‍പൂളിന് തിരിച്ചടിയായി. ആക്രമണത്തില്‍ മൂവര്‍ സംഘത്തെ ഇറക്കാതെ, സ്റ്ററിഡ്ജ്, ഒരിഗി എന്നിവരെയാണ് ക്ലോപ് ഇറക്കിയത്. 

എന്നാല്‍ ആദ്യ പകുതിയില്‍ ഇരുവരും തമ്മില്‍ നല്‍കിയത് ഒരു പാസ് മാത്രം, എതിരാളിയുടെ പെനാല്‍റ്റി ഏരിയയില്‍ കടന്നതും ഒരുവട്ടം മാത്രം. ആദ്യ പകുതിക്ക് ശേഷം ലിവര്‍പൂളിന് വേണ്ടി സമനില പിടിക്കാന്‍ ഒരിഗിക്ക് സാധിച്ചത് മാത്രമാണ് നേട്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com